മണ്ണിടിഞ്ഞിടത്ത് യേശുവിന്റെ രൂപം

പ്രകൃതിശക്‌തികളില്‍ അദൃശ്യ ദൈവീകസാന്നിദ്ധ്യം കണ്ടെത്താനുള്ള മനുഷ്യന്റെ ത്വരയ്‌ക്ക് അവസാനമാകുന്നില്ല. തായ്‌ലന്റില്‍ കന്യാമറിയത്തിന്റെ പ്രതിമ കണ്ണീര്‍ പൊഴിച്ചതിന്‌ പിന്നാലെ കൊളംബിയയില്‍ മണ്ണിടിഞ്ഞ്‌ വീണത്‌ യേശുക്രിസ്‌തുവിന്റെ രൂപത്തില്‍. സംഭവം വാര്‍ത്തയായതോടെ കൊളംബിയ സാന്‍ഫ്രാന്‍സിസ്‌കോ പുട്ടുമായോയിലേക്ക്‌ തീര്‍ത്ഥാടകരുടെ പ്രവാഹം തുടങ്ങിയിട്ടുണ്ട്‌.

ശനിയാഴ്‌ചയുണ്ടായ സംഭവത്തില്‍ മണ്ണിടിഞ്ഞ ഭാഗത്തെ ക്രിസ്‌തുവിന്റെ പ്രതിഛായയോട്‌ ഉപമിക്കാന്‍ തുടങ്ങിയതോടെ നൂറു കണക്കിന്‌ വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ച്‌ പ്രാര്‍ത്ഥന നടത്തി പോകുകയും ചെയ്‌തു. ഭക്‌തജനപ്രവാഹം ഏറിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ്‌ വിന്യാസം വേണ്ടി വന്നിരിക്കുകയാണ്‌. സാമൂഹ്യസൈറ്റുകളിലും കാര്യമായ പ്രചരണം കിട്ടുന്നുണ്ട്‌.

Loading...

സംഭവത്തിന്‌ കിട്ടുന്ന ശ്രദ്ധയ്‌ക്കെതിരേ യുക്‌തിവാദികളും രംഗത്ത്‌ വന്നിട്ടുണ്ട്‌. അത്ഭുതമാണോ ആകസ്‌മികതയാണോ എന്നാണ്‌ അവരില്‍ ചിലര്‍ ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിലുടെ ആശങ്ക പ്രകടിപ്പിച്ചത്‌. സാധാരണ സംഭവമായ മണ്ണിടിച്ചിലിനെ അത്ഭുതത്തിന്റെ ഭാഗമായി അവതരിപ്പിച്ച്‌ ഭൂവുടമകള്‍ പണം സമ്പാദനത്തിനുള്ള മാര്‍ഗ്ഗമാക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്‌.