Religion USA

കത്തോലിക്കാ സഭ തകരുന്നു എന്ന് വൈദീകന്റെ വെളിപ്പെടുത്തൽ

അമേരിക്കയിൽ കത്തോലിക്കാ സഭ തകർന്നു കൊണ്ടിരിക്കുന്നതായി വ്യക്തമാക്കികൊണ്ട് അമേരിക്കൻ വൈദീകന്റെ കുറിപ്പ് ലോക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കയിൽ സഭ നശിച്ചുകൊണ്ടിരിക്കുന്നു എന്നും ഇത് ആഗോള കത്തോലിക്കാ സഭയെ തന്നെ ബാധിക്കും എന്നും വെളിപ്പെടുത്തികൊണ്ടുള്ള ട്വിറ്റർ സന്ദേശം പുറത്തുവിട്ടത് മേരിലാന്‍ഡിലെ ഹില്‍ക്രസ്റ്റ് ഹൈറ്റ്സിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ പാസ്റ്ററല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. മാറ്റ് ഫിഷ് എന്ന വൈദിക എന്ന വൈദീകനാണ്‌.അമേരിക്കന്‍ സഭയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ പരിണത ഫലങ്ങള്‍ ആഗോള സഭയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ കത്തോലിക്കാ സഭയിൽ ചില പൈശാചികമായ ശക്തികൾ വളരുന്നു.2005-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഫാ. മാറ്റ്‌ പറയുന്നത്. അമേരിക്കയുടെ അടിസ്ഥാനമായ കത്തോലിക്കാ സംസ്കാരത്തെ ഇപ്പോഴത്തെ സംസ്കാരം നശിപ്പിച്ചതാണ് ഈ തകര്‍ച്ചയുടെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കത്തോലിക്കാ സഭ തകർന്നാൽ അമേരിക്കയുടെ അടിത്തറ തന്നെ ചിലപ്പോൾ തകരും എന്നും വൈദീകൻ മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തികപ്രതിസന്ധിയും സഭ നേരിടുന്നുണ്ട്. കത്തോലിക്കാ സ്കൂളുകള്‍ അടക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുന്നില്ല. കന്യാസ്ത്രീ മഠങ്ങൾ തുടച്ചു നീക്കപ്പെട്ടു,ഇങ്ങനെപോയാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ കത്തോലിക്കാ സഭക്ക് വിശ്വാസികളുടെ, കുറവ് നേരിടേണ്ടി വരുമെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 40 വര്‍ഷത്തെ വിശ്വാസികളുടെ എണ്ണവും, ദിവ്യകര്‍മ്മങ്ങളുടെ എണ്ണവും, പരിശോധിച്ചാല്‍ താന്‍ പറഞ്ഞത് വ്യക്തമാകുമെന്നാണ് ഫാ. മാറ്റ്‌ പറയുന്നത്.

ഈ രീതിയിൽ പോകാൻ ആകില്ലെന്നും കത്തോലിക്കാ സഭയിൽ മാറ്റങ്ങൾ കൊണ്ടുവരണം എന്നും ഈ വൈദീകൻ പറയുന്നു. അടി മുടി മാറാൻ കത്തോലിക്കാ സഭ തയ്യാറാകണം.സമഗ്രമായ മാറ്റത്തിന് സഭ തയ്യാറാകുന്നില്ലെങ്കില്‍ കത്തോലിക്കാ സമുദായം ക്രമേണ അപ്രത്യക്ഷമാകും. ദൈവവിശ്വാസം അതിന്റെ പൂര്‍ണ്ണതയോടെ നിലനില്‍ക്കുന്ന പുതിയൊരു കത്തോലിക്കാ സംസ്കാരത്തിന്റെ ജനനവും പുരോഗതിയും അത്യാവശ്യമായിരിക്കുന്നു. കത്തോലിക്കാ സംസ്കാരത്തിന്റെ ഒരു നവോത്ഥാനമാണ് ഇപ്പോള്‍ ആവശ്യമെന്നാണ് ഫാ. മാറ്റ്‌ നിര്‍ദ്ദേശിക്കുന്നത്. എന്തായാലും ഫാ മാറ്റ് ഫിഷിന്റെ വാക്കുകള്‍ അമേരിക്കയിലെ കത്തോലിക്കര്‍ക്ക് ഇടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

Related posts

മാതാപിതാക്കള്‍ക്കു വേണ്ടി ഗ്രീന്‍കാര്‍ഡിന് സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍ മികച്ച സാമ്പത്തിക ഭദ്രത മാനദണ്ഡമാക്കാന്‍ വ്യവസ്ഥ വരുന്നു

Sebastian Antony

കേരളത്തില്‍ റംസാന്‍ വ്രതം വ്യാഴാഴ്‌ച മുതല്‍

subeditor12

‘ഗുരുമാര്‍ഗം’ സാംസ്കാരിക ക്രിയാത്മകതയും സാമൂഹിക പരിവര്‍ത്തനവും’ ദേശീയ സെമിനാര്‍ ഇന്ന്

subeditor

ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് റാഫിള്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20-ന്

subeditor

‘അപ്പൻ ആരാ മോൻ’ ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായി,പ്രീമിയർ ജനുവരി 9 ന്.

subeditor

ജോളി ജോൺ (52) ഡാലസിൽ നിര്യാതനായി

subeditor

അമേരിക്ക നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ‘തൊഴില്‍ മോഷണം’; ഇന്ത്യയിലേക്കും, ചൈനയിലേക്കും തൊഴില്‍ പോകുന്നുവെന്ന് ട്രമ്പ്

Sebastian Antony

പോപ്പ് രണ്ട് പാലസ്തീനിയന്‍ കന്യാസ്ത്രീകളെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി

subeditor

ടര്‍ബന്‍ ധരിച്ച് ആദ്യപോലീസ് ഉദ്യോഗസ്ഥന്‍ സത്യപ്രതിജ്ഞ ചെയ്തു

Sebastian Antony

ജയ്ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു: പ്രിയ ഉണ്ണികൃഷ്ണന്‍ മികച്ച കഥാകാരി; ഡോ.നന്ദകുമാര്‍ ചാണയില്‍ മികച്ച കവി

subeditor

ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന വൈദികർക്കു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും: വിവാഹിതനായ ഒരു പുരോഹിതന്റെ അഭിപ്രായം ചർച്ചയാകുന്നു

Sebastian Antony

ദുരിതബാധിതര്‍ക്ക് അഭയമായി ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും

Sebastian Antony