യോങ്കേഴ്സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച്‌ 28–ന്‌

ന്യൂയോര്‍ക്ക്‌: യോങ്കേഴ്സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍, വലിയ നോമ്പില്‍ ആണ്ടുതോറും നടത്തിവരാറുള്ളധ്യാനവും, ആണ്ടുകുമ്പസാരവും മാര്‍ച്ച്‌ 28 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആരംഭിക്കുമെന്ന്‌ പി.ആര്‍.ഒ. കുരിയാക്കോസ്‌ തരിയന്‍ അറിയിച്ചു.

റവ. ഫാ. ജോര്‍ജ്‌ ചെറിയാന്‍ ധ്യാനപ്രസംഗവും, വി. കുമ്പസാരത്തിനുള്ള ഒരുക്കവും നടത്തും. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ധ്യാനത്തിന്‌ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ നേതൃത്വം നല്‍കും.

Loading...

അന്നേ ദിവസം എല്ലാ ഇടവക വിശ്വാസികളും ഈ അനുഗ്രഹീക സാന്നിദ്ധ്യത്തില്‍ ഭാഗഭാക്കാകണമെന്ന്‌ വികാരി ചെറിയാന്‍ നീലാങ്കല്‍ അച്ചന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ (വികാരി) 845 783 8355, തോമസ്‌ മാത്യു (സെക്രട്ടറി) 914 419 7020, ജോണ്‍ ഐസക്‌ (ട്രഷറര്‍) 914 720 5030. ഊശാനാ ഞായര്‍ മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെയുള്ള പ്രോഗ്രാം കാണുക.