ബ്ലസന്‍ മെമ്മോറിയല്‍ വോളിബോള്‍: ഡലസ്‌ സ്‌ട്രൈക്കേഴ്സിന്‌ കിരീടം

ഡലസ്‌: അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബ്ലസന്‍ ജോര്‍ജിന്‍െറ സ്‌മരണ നിലനിര്‍ത്തുന്നതിന്‌ കേരള വോളി ബോള്‍ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സസ്‌ നടത്തിയ17–ാം മത്‌ ബ്ലസന്‍ മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ ഡലസ്‌ സ്‌ട്രൈക്കേഴ്സിന്‌ വിജയ കിരീടം.

മാര്‍ച്ച്‌ 21 ന്‌ ഡലസ്‌ ഇര്‍വിങ്ങിലുളള സെന്റര്‍ പാര്‍ക്കില്‍ നടന്ന മത്സരങ്ങളില്‍ ബ്ലഫല്ലൊ, ന്യൂയോര്‍ക്ക്‌, താമ്പ, ഹൂസ്‌റ്റണ്‍, ഒക്കലഹോമ, ഡലസ്‌ എന്നിവടങ്ങളില്‍ നിന്നുളള ടീമുകളാണ്‌ പങ്കെടുത്തത്‌. സേവ്യര്‍ ഫിലിപ്പ്‌, ഷിബു ഫിലിപ്പ്‌, സണ്ണി സിറിയക്ക്‌, സുനില്‍ എം. വര്‍ഗീസ്‌, തങ്കച്ചന്‍ ജോസഫ്‌, ജിനു ജോസഫ്‌ എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ്‌ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

Loading...

ടി. സി. ചാക്കോ കുന്നംന്താനം വിജയികള്‍ക്കുളള ട്രോഫി വിതരണം ചെയ്‌തു. ജോയല്‍ എബ്രഹാം അറിയിച്ചതാണിത്‌.

blessen2