കൊറോണ രോഗികളുടെ പ്രതിദിന കണക്കുകൾ പുറത്തുവിടുന്നത് നിർത്തി വെച്ച് ചൈന

ബീജിംഗ്: ചൈനയിൽ സ്ഥികിഗതികൾ ഗുരുതരം. ഇതോടെ രാജ്യത്തെ പ്രതിദിന കണക്കുകൾ പുറത്തുവിടുന്നത് നിർത്തി വെച്ചു. കണക്കുകൾ പുറത്തുവിടുന്നത് നിർത്തി വെച്ച്, പകരം റഫറൻസിനായി കൊവിഡ് അനുബന്ധ പഠനങ്ങൾ പുറത്തു വിടുമെന്നാണ് ചൈനീസ് സർക്കാർ അറിയിച്ചു. കഴിഞ്ഞയാഴ്ച ഒരു ദിവസം മൂന്ന് കോടി എഴുപത് ലക്ഷം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഒരു ദിവസം കൊണ്ട് ഇത്രയധികം പേർ കൊറോണ ബാധിതരാകുന്നത്.

ചൈനയിൽ സമാനമായ രീതിയിൽ രോഗവ്യാപനമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പുറത്തു വരുന്നത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,128 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് സർക്കാർ പറയുന്നത്. കണക്കുകളിലെ ഈ വൈരുദ്ധ്യം മറയ്‌ക്കാനാണ്, പ്രതിദിന ഔദ്യോഗിക കണക്കുകൾ പുറത്തു വിടുന്നത് സർക്കാർ അവസാനിപ്പിച്ചത്.

Loading...

ചൈനീസ് ജനസംഖ്യയുടെ 18 ശതമാനം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഡിസംബർ മാസം 20 വരെയുള്ള കണക്കുകൾ പ്രകാരം മനസിലാക്കാൻ കഴിയുന്നത്. വരും ദിവസങ്ങളിൽ ദശലക്ഷക്കണക്കിന് പേർക്ക് രോഗബാധ സ്ഥിരീകരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലനിൽക്കുന്ന ഗുരുതര അവസ്ഥ മറ്റുള്ളവരിൽ നിന്ന് മറയ്ക്കാനാണ് ചൈന ശ്രമിക്കുന്നത്.