ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു; സുവിശേഷവത്കരണം അനിവാര്യം:മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണെന്നും ഇവിടെ സുവിശേഷവത്ക്കരണം അനിവാര്യമാണെന്നും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വാരാപ്പുഴ അതിരൂപതാ സിനഡിന്റെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യേശുവിനെ അറിയാത്തവരും തെറ്റായി അറിഞ്ഞവരും കൂടിവരുന്നു. ദൈവത്തെ നിഷേധിക്കുന്നവര്‍ മനുഷ്യനെ നിഷേധിക്കുന്നു. നിരീശരവാദികളും വര്‍ഗീയവാദികളും ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെങ്ങും ക്രൈസ്തവര്‍ ഇന്നു നേരിടുന്ന വെല്ലുവിളികളും പീഡനങ്ങളും ആദിമകാലത്ത് ക്രൈസ്തവര്‍ക്കു നേരെയുണ്ടായ മതമര്‍ദനങ്ങളെ അനുസ്മരിപ്പിക്കുന്നു. ആദിമകാലത്ത് ക്രിസ്ത്യാനികള്‍ക്കു നേരെയുണ്ടായ മതമര്‍ദനത്തിന്റെ പുതിയ രൂപവും ഭാവവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയില്‍ ഏതൊരു മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ട്. മദര്‍ തെരേസ ഇവിടെ യേശുവിനെ അവതരിപ്പിച്ചതു സ്നേഹത്തിലൂടെ ആയിരുന്നു. അതുപോലെ അവനവനു ഉചിതമായ സുവിശേഷ പാത തിരഞ്ഞെടുത്ത് സുവിശേഷവത്കരണം നടത്തുവാന്‍ അദ്ദേഹം സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

Loading...