ദുബൈയിലേക്ക് വണ്ടികയറും മുമ്പേ പെട്ടിയിൽ അരുതാത്ത സാധനങ്ങൾ വല്ലതും ഉണ്ടോ എന്ന് ഒന്നു നോക്കണേ..അല്ലേൽ അവിടെ ഇറങ്ങുമ്പോൾ നേരേ ജയിലിലേക്ക് പോയേക്കാം. കാത്തിരുന്ന ജോലിയും, മാനവും, ധനവും എല്ലാം അതോടെ പോകും. ആരേലും എന്തേലും തന്ന് വിട്ടാലും എത്ര സുഹൃത്താണെന്നു പറഞ്ഞാലും ശരി, ബാഗ് തുറന്ന് നോക്കി എന്താണ്‌ അതിനുള്ളിൽ ഉള്ളതെന്ന് കണ്ട് ബോധ്യപ്പെടുക.യൂറോപ്പിലും, മറ്റും എയർപോർട്ടിൽ സായിപ്പുമാരോട് സോറി പറഞ്ഞാൽ കുറെയൊക്കെ അവർ പൊറുക്കും. എന്നാൽ ദുബൈയിൽ സോറിയും, കരച്ചിലും ഏശില്ല.ലോകത്ത് കർക്കശമായി നിയമം നടപ്പിലാക്കുന്ന എയർപോർട്ടുകളിൽ ഒന്നാണ്‌ ദുബൈ. അവർ എല്ലാം ചികഞ്ഞ് തപ്പി പരിശോധിക്കും.

ദുബായ് കസ്റ്റംസ് ഒട്ടേറെ സാധനങ്ങള്‍ ദുബായിലേയ്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇതറിയാതെ പലരും പല സാധനങ്ങളും കൊണ്ടുവന്നു പിടിക്കപെടുന്നു. ചിലര്‍ പിഴയടച്ചു രക്ഷപെടുന്നു. ചിലപ്പോള്‍ കള്ളകടത്തുകാരനായി മുദ്രകുത്തി ജയിലിലടയ്കപെടുന്നു. ദുബായിലെ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതാണു ഇതിനു കാരണം. അതുകൊണ്ടു തന്നെ ദുബായ് കസ്റ്റംസ് നിരോധിച്ചിട്ടുള്ള സാധനങ്ങളെ പരിചയപെടാം.

Loading...

വ്യക്തിപരമായ അവകാശങ്ങള്‍

 1. 3000 ദിര്‍ഹത്തിനും കൂടുതലുള്ള സമ്മാനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല
 2. ഒരു ലക്ഷം ദിര്‍ഹത്തിനു മുകളിലുണ്ടെങ്കില്‍ അതു ക്ലിയറന്‍സിനു മുമ്പ് എഴുതികൊടുക്കണം
 3. 400 സിഗരറ്റിനു കൂടുതല്‍ 50 ചുരുട്ട് 500 ഗ്രാം പുകയില ഇവയില്‍ കൂടുതല്‍ അളവില്‍ കൊണ്ടുവരാന്‍ പാടില്ല
 4. നാലു ലിറ്റര്‍ മദ്യം നാല്പത്തിയെട്ട് കാന്‍ ബീയര്‍ എന്നിവയില്‍ കൂടാന്‍ പാടില്ല
 5. മരുന്നു :‌ മൂന്നുമാസത്തേയ്കു വരെ കഴിക്കാനുള്ള മരുന്നു കയ്യില്‍ കരുതാം, പക്ഷെ റജിസ്ട്രേഡ് ഡോക്ടറുടെ കുറിപ്പടി ഒറീജിനല്‍ കരുതണം. അതു ഔദ്യോഗിക ലെറ്റര്‍ പാഡീലായിരിക്കണം. എന്നാല്‍ മാനസിക രോഗത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികള്‍ കുറഞ്ഞ അളവിലായാല്‍ പോലും കൊണ്ടുവരുന്നത് കുറ്റകരമാണു. ഇനി അവ കൊണ്ടുവരണം എന്നു നിര്‍ബന്ധമാണെങ്കില്‍ അതിനു ഇന്തയിലെ യു.. ഇ യിലെ കോണ്‍സുലേറ്റീല്‍ നിന്നു ആരോഗ്യ വകുപ്പിന്റെ അനുവാദം കിട്ടിയിരിക്കണം

ദുബായില്‍ കസ്റ്റംസ്  നിരോധിച്ചിട്ടുള്ള സാധനങ്ങള്‍

 1. എല്ലാ തരത്തിലുമുള്ള മയക്കു മരുന്നുകള്‍
 2. ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും
 3. ആനകൊമ്പും , കാട്ടു പോത്തിന്റെ കൊമ്പും
 4. മൂന്നു പാളീകളുള്ള മീന്‍ പിടിക്കാനുള്ള വലകള്‍
 5. കള്ള നോട്ടുകള്‍
 6. ഇസ്ലാമിക പഠനത്തിനു എതിരായ അച്ചടിക്കപെട്ട പുസ്തകങ്ങളോ ലഘു ലേഖകളോ, അധാര്‍മികവും അശ്ളീലവുമായ മാഗസിനുകളോ പുസ്തകങ്ങളോ.
 7. പാകം ചെയ്ത തോ വീട്ടില്‍ ഉണ്ടാക്കിയതോ ആയ ഭക്ഷണ സധനങ്ങള്‍
 8. റേഡിയോ കള്‍, ഹാം റേഡിയോ, ഉപഗ്രഹ വിനിമയ ഉപകരണങ്ങള്‍
 9. സ്വയം രക്ഷ ഉപകരണങ്ങള്‍ , വാളുകള്‍,വലിയ കത്തികള്‍
 10. വളര്‍ത്തു മൃഗങ്ങള്‍, വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളുടെ തോലുകള്‍
 11. ആയുധങ്ങള്‍, വെടികോപ്പുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവ
 12. പടക്കം, ശബ്ദമുണ്ടാക്കുന്ന സാധനങ്ങള്‍, വെടികെട്ടു സാധനങ്ങള്‍
 13. മണ്ണു, മരം, ചെടികള്‍ തുടങ്ങിയവയും കൊണ്ടുവരാന്‍ പാടില്ല