ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പിക്‌നിക്ക് വര്‍ണ്ണാഭമായി

മയാമി: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ വാര്‍ഷിക പിക്‌നിക്ക് വര്‍ണ്ണാഭമായി ആഘോഷിച്ചു. മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഡേവി നഗരത്തിലുള്ള ട്രീറ്റോപ് പാര്‍ക്കിലെ ലൈവ് ഓക്ക് പവലിയനില്‍ ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. വിവിധ മത്സരങ്ങളും, കളികളും പ്രായഭേദമെന്യേ ഏവരേയും ഉത്സാഹഭരിതരാക്കി.

രാവിലെ 10 മണിക്ക് ജോ ബര്‍ണാഡ്, ബാര്‍ബിക്യൂ ഗ്രില്ലിന് തീ പകര്‍ന്നുകൊടുത്തുകൊണ്ട് പിക്‌നിക്കിന് ആരംഭംകുറിച്ചപ്പോള്‍ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിഞ്ചു കുട്ടികള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെയുള്ള വിവിധങ്ങളായ വാശിയേറിയ മത്സരങ്ങള്‍ നടത്തപ്പെട്ടു. വിജയികള്‍ക്കുള്ള സമ്മാനം പെംബ്രൂക്ക് പൈന്‍സ് സിറ്റി വൈസ് മേയര്‍ ഐറീഷ് സിപ്പിള്‍ വിതരണം ചെയ്തു.

Loading...

മത്സരങ്ങളുടെ സമ്മാന തുക വ്യക്തികളും സ്ഥാപനങ്ങളും നല്‍കി. വിവിധ സംഘടനാ ഭാരവാഹികള്‍ പിക്‌നിക്കില്‍ പങ്കാളികളായി. ബാര്‍ബിക്യൂ ചിക്കനും, ഹോട്ട് ഡോഗും മാത്രമല്ല പുഴുങ്ങിയ കപ്പയും മുളകുചമ്മന്തിയും, സംഭാരവും, പരിപ്പുവടയും കൂടി ചേര്‍ന്നപ്പോള്‍ നേഴ്‌സസ് അസോസിയേഷന്‍ പിക്‌നിക്ക് കൂടുതല്‍ ആസ്വാദ്യകരമായി.

നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷ കുറ്റിയാനി സ്വാഗതവും സെക്രട്ടറി ഷീല ജോണ്‍സണ്‍ നന്ദിയും പറഞ്ഞു. ജെസ്സി വര്‍ക്കിയും, ബോബി വര്‍ഗീസും മത്സരങ്ങള്‍ നിയന്ത്രിച്ചു. അമ്മാള്‍ ബെര്‍ണാഡ്, ബിജു ആന്റണി, സജോ പെല്ലിശേരി, ഷിബു ജോസഫ്, ജോര്‍ജ് പീറ്റര്‍, ജിനോയി വി. തോമസ്, ഷേര്‍ലി ഫിലിപ്പ്, ജോജി കുര്യാക്കോസ്, സിബി പീറ്റര്‍, ബെന്‍സി കുര്യാക്കോസ്, മേരി തോമസ് തുടങ്ങിയവര്‍ പിക്‌നിക്ക് വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.

nursespicpic_pic2 nursespicpic_pic3 nursespicpic_pic4 nursespicpic_pic5