ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്

പതിവില്‍ നിന്ന് വ്യത്യസ്തമായി 4.7 ഇഞ്ച് റെറ്റിന ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേയോട് കൂടിയ ഐഫോണ്‍ 6ന് പുറമേ 5.5 ഇഞ്ച് സ്‌ക്രീനോട് കൂടിയ ഐഫോണ്‍ 6 പ്ലസും വിപണിയിലിറക്കി. ഇതുവരെയുള്ളതിനെ അപേക്ഷിച്ച് ഏറ്റവും കനം കുറഞ്ഞ മോഡലുകളാണ് ഇവ രണ്ടും. രണ്ടു മോഡലുകളും രൂപകല്‍പ്പനയിലും വ്യത്യസ്ത പുലര്‍ത്തിയിട്ടുണ്ട്.

പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന ഡിസ്‌പ്ലേ, കൂടുതല്‍ കാര്യക്ഷമതയുള്ള എ8 ചിപ്പ്, എട്ട് മെഗാപിക്‌സല്‍ ഐസൈറ്റ് കാമറ, മികച്ച ബാറ്ററി ലൈഫ്, ഉപയോക്താവിന്റെ ആരോഗ്യം നിരീക്ഷിക്കുന്ന ഹെല്‍ത്ത് കിറ്റ്, ഇന്റര്‍നെറ്റ് കോളുകള്‍ എളുപ്പത്തില്‍ നടത്താനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ഐഫോണ്‍ 6ന്റെ സവിശേഷതകളാണ്. ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Loading...

ഇന്ത്യയില്‍ ഒക്‌റ്റോബര്‍ 17ന് വിപണിയിലെത്തും. ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ച്
ആകര്‍ഷകമായ തനതു ഡിസൈനുമായാണ് ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ച് വിപണിയിലെത്തിയിരിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ എന്ന സംവിധാനം വഴി ഐഫോണില്‍ വരുന്ന കോള്‍, എസ്.എം.എസ്, ഇ-മെയ്ല്‍ നോട്ടിഫിക്കേഷനുകള്‍ എന്നിവ വാച്ചിലൂടെ അറിയാനാകും. ഇനി ശബ്ദത്തിലൂടെ വാച്ചിനെ നിയന്ത്രിക്കണമെന്നുണ്ടോ? അതും സാധ്യമാകും. ഐഫോണിലെ വോയ്‌സ് അസിസ്റ്റന്റായ സിറി വഴി വാച്ചിന്റെ നിയന്ത്രണം
പൂര്‍ണ്ണമായി നിയന്ത്രിക്കാം. ജിപിഎസ്, വൈഫൈ എന്നീ സൗകര്യങ്ങളുള്ള വാച്ചില്‍ ഫിറ്റ്‌നസ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില ഏകദേശം 21,000 രൂപ.