വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു റഫറണ്ടമായിരുന്നു gay marriage ഉം പ്രസിഡന്റിന്റെ പ്രായപരിധി നിര്‍ണ്ണയവും. ഒത്തിരിയേറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ആ റഫറണ്ടത്തിനു പിന്നാലെ ഐറിഷ് ജനത വീണ്ടുമൊരു നിര്‍ണ്ണായക തീരുമാനത്തിനു വേണ്ടി വോട്ട് ചെയ്യേണ്ടി വരുമോ? ഭ്രൂണഹത്യ നിയമാനുസൃതമാക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഇനിയൊരു റഫറണ്ടം വേണ്ടി വരുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. ചോദിക്കുന്നത് വേറാരുമല്ല.. ഹോളി സ്ട്രീറ്റിലെ നാഷണല്‍ മറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോ.റോന മാഹനി ആണ് ഇങ്ങനൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍.. ഒരു പക്ഷേ ഗര്‍ഭസ്ഥശിശുവിന്റെ മരണകാരണമായേക്കാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ അറിയാവുന്ന സാങ്കേതിക വിദ്യകള്‍ നിലവിലുള്ളത് മാതാപിതാക്കള്‍ക്ക് ഇത്തരം അവസ്ഥയെ മുന്‍കൂട്ടി കാണാന്‍ സാധിക്കുകയും എന്നാല്‍ ഭ്രൂണഹത്യ നിലവില്‍ അയര്‍ലണ്ടില്‍ വളരെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ കണക്കിലെടുത്താണ് ഈ വിഷയത്തില്‍ ഒരു റഫറണ്ടം വേണ്ടി വന്നേക്കുമോ എന്ന ആശയം രൂപപ്പെടുന്നത്. ഇപ്പോള്‍ ഭ്രൂണഹത്യയ്ക്കുള്ള ഏക വഴി ബ്രിട്ടണിലേയ്ക്ക് പോകുക എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Loading...

ഇത്തരം തിരിച്ചറിയപ്പെടുന്ന അപകടകരമായ രോഗാവസ്ഥകളിലുള്ള ഭ്രൂണങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുകയും കടുത്ത മാനസിക സംഘര്‍ഷം തന്മൂലം അനുഭവിക്കുന്ന ദമ്പതികളെ കണക്കിലെടുത്തു കൊണ്ട് മാസ്റ്റര്‍ ബിരുദധാരിയും Foetal medicine നില്‍ വിദഗ്ദ്ധ യുമായ റോന മാഹനിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് വേണം അനുമാനിക്കാന്‍. ആരോഗ്യ മന്ത്രിയായ ലിയോ വരേദ്കറുടെ അഭിപ്രായം ഉടനെ അറിയാന്‍ കഴിഞ്ഞേക്കും… അതൊരു പക്ഷേ ഒരു റഫറണ്ടം ആയിരിക്കുമോ? ഭ്രൂണഹത്യ നിയമാനുസൃതമാക്കുമോ?  കാത്തിരുന്നു കാണാം.