കേരള ചേംമ്പറിന്റെ പ്രഥമ ‘ബിസിനസ്സ് വര്‍ക്ക് ഷോപ്പ്’ എഡിസണില്‍

അമേരിക്കയിലെ പ്രമുഖ വ്യവസായ സംരഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് രൂപം നല്കി. അതില്‍ പ്രധാന പ്രോജക്റ്റുകളിലൊന്നായ ബിസിനസ്സ് വര്‍ക്ക് ഷോപ്പുകള്‍ ഉടന്‍ ആരം ​ഭിക്കുന്നതാണ്‌.ബിസിനസ്സ് രംഗത്ത് മുന്നോട്ട് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും വളരെ പ്രയോജനം ചെയ്യുന്ന ബിസിനസ്സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് ചേംമ്പറിന്റെ “ബിസിനസ്സ് സൊലൂഷന്‍സ് “വിഭാഗം മേല്‍ നോട്ടം വഹിക്കുന്നു. ഓരോ വിഷയത്തിലും അതാത് മേഖലയിലെ പ്രമുഖരാണ്‌ ക്ളാസുകള്‍ക്ക് നേതൃത്വം നല്കുന്നത്.അതോടൊപ്പം അമേരിക്കയിലെ വിവിധ ഗവണ്‍മെന്റ് മേഖലയില്‍ ഉന്നതപദവിയില്‍ സേവനം ചെയ്യുന്നവര്‍  ചേമ്പറിന്റെ അതിഥികളായെത്തുന്നു.ഗവണ്‍മെന്റുമായി ഇടപെടുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവിധ ആനുകൂല്യങ്ങളെ കുറിച്ചും അതിഥികളായെത്തുന്നവര്‍  സംസാരിക്കുന്നതാണ്‌.

kc2മാര്‍ച്ച് 27 വെള്ളിയാഴ്ച ന്യുജേഴ്സിയിലെ എഡിസണിലെ “എഡിസണ്‍ ഹോട്ടലില്‍ ” വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ബിസിനസ്സ് വര്‍ക്ക് ഷോപ്പില്‍ മുഖ്യ അതിഥിയായെത്തുന്നത് ന്യുജേഴ്സി സ്റ്റേറ്റിന്റെ “ഓഫീസ് ഓഫ് ലോ ഗാര്‍ഡിയനിലില്‍” മാനേജിങ്ങ് അറ്റോര്‍ണിയായി  പ്രവര്‍ത്തിക്കുന്ന സീതാ ഹോംസാണ്.എറണാകുളം ലോ കോളജില്‍ നിന്ന് ബിരുദമെടുത്ത സീത ഹോംസ് ഉന്നത വിദ്യാഭ്യാസം അമേരിക്കയില്‍  പൂര്‍ത്തിയാക്കി.ന്യുജേഴ്സിയിലെ ഏറ്റവും  ഉയര്‍ന്ന പോസ്റ്റുകളിലെത്തുന്ന ആദ്യത്തെ മലയാളി വനിത കൂടിയാണ്‌ സീത. അധികം വൈകാതെ ആദ്യത്തെ  മലയാളി ജഡ്ജ് ആയി സീത ഹോംസ് നിയമിക്കപ്പെടും .ബിസിനസ്സ് രംഗത്തെ വിവിധ നിയമ വശങ്ങളെ കുറിച്ചുള്ള സെമിനാറിന്‌ നേതൃത്വം  നല്കുന്നത് പ്രമുഖ നിയമ വിദഗ്ധനായ ഗാരി പാസ്റിച്യയാണ്‌.ബിസിനസ്സ് സെമിനാറുകള്‍ വിജയകരമായി നടത്തി പ്രാഗത്ഭ്യം  തെളിയിച്ചിട്ടുള്ള ഗാരിയുടെ ക്ളാസ്സുകള്‍  പങ്കെടുക്കുന്നവര്‍ക്ക് ഒരു മുതല്‍ കൂട്ടാകും .

Loading...

പ്രമുഖ വ്യവസായി ദിലീപ് വര്‍ഗ്ഗീസ് ചെയര്‍മാനായുള്ള കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് തോമസ്സ് മൊട്ടക്കലിന്റെയും  ജനറല്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായരുടെയും ട്രെഷറര്‍ അലക്സ് ജോണിന്റെയും നേതൃത്വത്തിലുള്ള ബിസിനസ്സ്കാരുടെ ഒരു വിദഗധ ടീമാണ്‌. ചേമ്പറിന്റെ ബിസിനസ്സ് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്ത് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യവസായ സംരഭകരുടെ കൂട്ടായ്മക്ക് കരുത്ത് പകരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് mail@keralachamberofcommerce.com ബന്ധപെടുക.
website www.keralachamberofcommerce.com

 

Date : March , 27 ,2015

 

Time : 7 PM – 10 PM

Edison Hotel , 1173 King Georges Post Rd , Edison NJ 08873

Thomas G Mottackal ,President   732 887 1066
Dr Gopinathan Nair ,General Secretary   732-915- 8813
Alex John ,Treasurer  908-313-6121