മക്കയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ്‌ മരിച്ചു. കൊല്ലം ഓയൂര്‍ പാപ്പാലോട്‌ സ്വദേശി സഹല്‍ (26) ആണ്‌ മരിച്ചത്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച മക്ക –മദീന ഹൈവേയില്‍ ഖുലൈസിനടുത്തായിരുന്നു അപകടം. സാരമായ പരുക്കേറ്റ സഹലിനെ മക്കയിലെ കിങ്‌ അബ്‌ദുല്‍ അസീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യാമ്പുവില്‍ നിന്നു ഉംറക്കു പോയ എട്ടംഗ സംഘമാണ്‌ തിരികെ വരുമ്പോള്‍ അപകടത്തില്‍പ്പെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അപകടകാരണം. അഞ്ചു വര്‍ഷമായി യാമ്പുവിലെ ഹാത്തിം ട്രേഡിങ്‌ മെറ്റീരിയല്‍ ഷോപ്പില്‍ ജോലി ചെയ്‌തു വരികയായിരുന്നു സഹല്‍. അവിവാഹിതനാണ്‌.

Loading...