സതേണ്‍ റീജണല്‍ മാര്‍ത്തോമ കുടുംബ സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ക്ക്‌ തുടക്കമായി

താമ്പ: മാര്‍ത്തോമ സഭാ നോര്‍ത്ത്‌ അമേരിക്ക– യൂറോപ്പ്‌ ഭദ്രാസനം സതേണ്‍ റീജണല്‍ കുടുംബ സമ്മേളനം ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ ഫ്ലോറിഡായിലെ ക്രിസ്‌ത്യന്‍ റിട്രീറ്റ്‌ സെന്ററില്‍ വെച്ച്‌ നടക്കും. താമ്പ സെന്റ്‌ മാര്‍ക്ക്‌സ്‌ മാര്‍ത്തോമ ഇടവക ആതിത്ഥ്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനത്തോടനുബന്ധിച്ച്‌ റീജണിലെ വിവിധ ഇടവകകളില്‍ നിന്നുളള ഗായക സംഘങ്ങള്‍ അണിയിച്ചൊരുക്കുന്ന ക്വയര്‍ ഫെസ്‌റ്റ്‌ 2015 നടത്തപ്പെടും. ‘‘നമ്മുടെ തലമുറ, നമ്മുടെ ഉത്തരവാദിത്തം എന്ന ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയത്തെ അധീകരിച്ചുളള പഠനങ്ങള്‍ക്ക്‌ സമ്മേളനം വേദിയാകും. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ, യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ്‌ പ്രശസ്‌തരായ വ്യക്‌തികളും സമ്മേളനത്തിന്‌ നേതൃത്വം നല്‍കും.

വൈവിധ്യങ്ങളായ പരിപാടികള്‍ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രത്യേകതയാണ്‌. സതേണ്‍ റീജണല്‍ മാര്‍ത്തോമ ഇടവകകളില്‍ നിന്നുളള വൈദീകരും വിശ്വാസികളും മൂന്നു ദിവസം നീണ്ടു നിഷഷല്‍ക്കുന്ന ഈ സമ്മേളനത്തില്‍പങ്കെടുക്കും. സമ്മേളനത്തിന്‍െറ വിജയകരമായ നടത്തിപ്പിനായി തിയഡോഷ്യസ്‌ തിരുമേനി മുഖ്യ രക്ഷാധികാരിയായും താമ്പ സെന്റ്‌ മാര്‍ക്ക്‌സ്‌ മാര്‍ത്തോമ വികാരി റവ. ജോയിക്കുട്ടി ഡാനിയേല്‍, വൈ. പ്രസിഡന്റ്‌ ജേക്കബ്‌ (ജോയ്‌) വളളിയില്‍, സെക്രട്ടറി കുര്യന്‍ കോശി, ട്രസ്‌റ്റിമാരായ മാത്യും വര്‍ഗീസ്‌, റെജി അലക്‌സ്‌, കോണ്‍ഫറന്‍സ്‌ ജനറല്‍ കണ്‍വീനര്‍ മാത്യു തോമസ്‌ (മോനച്ചന്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മറ്റികള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. അനുഗ്രഹീതമായ ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സതേണ്‍ റീജണില്‍ ഉള്‍പ്പെടുന്ന എല്ലാ സഭാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഫറന്‍സ്‌ സംഘാടക സമിതി അറിയിച്ചു.

Loading...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
റവ. ജോയിക്കുട്ടി ഡാനിയേല്‍ : 813 562 3793
മാത്യു തോമസ്‌ : 813 393 8957