ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ചെന്നൈയില്‍ നടക്കുന്ന ആദ്യമത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ്. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ നേരിടും. കൊല്‍ക്കത്തയിലാണ് മത്സരം.

വൈകിട്ട് നാലിനാണ് ചെന്നൈ-ഹൈദരാബാദ് മത്സരം. ചെന്നൈയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ചിരുന്നു. ഈ സീസണില്‍ ആദ്യമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

Loading...

സ്വന്തം തട്ടകത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുന്ന കല്‍ക്കത്തയും സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ബെംഗലൂരുവും തമ്മിലുള്ള മത്സരം എട്ടു മണിക്കാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചിരുന്നു.