നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍– അമേരിക്കന്‍ അസോസിയേഷന്‌ പുതിയ നേതൃത്വം

ലൊസാഞ്ചല്‍സ്‌: നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ 18–ാമത്‌ വാര്‍ഷിക പൊതുയോഗം 2014– 2016 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ച്ച്‌ 12, 13 തീയതികളില്‍ കലിഫോര്‍ണിയ സെറിറ്റോസിന്‍ ചേര്‍ന്ന്‌ ദ്വിദിന വാര്‍ഷീക യോഗത്തില്‍ പ്രസിഡന്റ്‌ സുഭാഷ്‌ റസ്‌ദന്‍ അധ്യക്ഷത വഹിച്ചു.

അശോക്‌ മദന്‍(പ്രസിഡന്റ്‌), സുദീപ്‌ (എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌) അജോയ്‌, ബാബു കെ. പട്ടേല്‍, സതീശന്‍ നായര്‍(വൈസ്‌ പ്രസിഡന്റുമാര്‍) മേരിലാന്റില്‍ നിന്നുളള യോഗേന്ദ്ര ഗുപ്‌ത (സെക്രട്ടറി) വാസു പവാര്‍(ജോ. സെക്രട്ടറി), മാക്കം സുബ- റാവു (ട്രഷറര്‍) എന്നിവരും റേച്ചല്‍ വര്‍ഗീസ്‌ (ടെക്‌സാസ്‌), അഞ്‌ജലി സച്ച്‌ ദേവ്‌ (വാഷിംഗ്‌ടണ്‍), ഡോ. സതീഷ്‌ മിശ്ര(മേരിലാന്റ്‌) മാധവന്‍ നായര്‍(ഇല്ലിനോയ്‌സ്‌) രമേഷ്‌, സച്ചിന്‍, അശോക്‌ എന്നീ ഏഴും പേരെ ഡയറക്‌ടന്മാരായും പൊതുയോഗം ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു.

Loading...

റീജിയണ്‍ വൈസ്‌ പ്രസിഡന്റുമാരായി ഡോ. ഓം ശര്‍മ്മ, വന്ദന ജിംഗന്‍, മിഹിര്‍ പട്ടേല്‍, രാജ റസ്‌ദന്‍, ലാവണ്യ റെഡ്‌ഡി, കേവല്‍ കണ്ട എന്നിവരെ നിയമിച്ചു. എന്‍.എഫ്‌.ഐ.എ ഫൌണ്ടേഷന്‍ ചെയര്‍മാനായി ചന്ദു പട്ടേലിനെ തുടര്‍ന്ന്‌ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തിരഞ്ഞെടുത്തു. ഏജല ആനന്ദിനെ വുമണ്‍ അഫയേഴ്സ്‌ ടാസ്‌ക ഫോഴ്സ്‌ അധ്യക്ഷയായും യോഗം അംഗീകരിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ ഡോ. രാജന്‍ ആനന്ദ്‌ ചൊല്ലി കൊടുത്ത പ്രതിജ്‌ഞാവാചകം ഏറ്റു പറഞ്ഞു ചുമതലയില്‍ പ്രവേശിച്ചു.