ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്മിതയുടെ മരണത്തില്‍ ദുരൂഹതകള്‍: കുടുംബം

കൊച്ചി: ഭര്‍ത്താവും കാമുകിയും ചെര്‍ന്ന് തന്റെ മകളെ കൊലപ്പെടുത്തുകയായിരുന്നെന്ന് സ്മിതയുടെ പിതാവ്. ദുബായില്‍ കാണാതായഎളമക്കര സ്വദേശി സ്‌മിതയാണ്‍ കൊല്ലപ്പെട്ടതായി പിതാവ്‌ ജോര്‍ജ്‌ ഹൈക്കോടതിയെ അറിയിച്ചത്. ദുബായ്‌ പോലീസ്‌ തന്റെ മകളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നും പിതാവ് കോടതിയില്‍ അറിയിച്ചു.

തന്റെ മകളുടെ മൃതദേഹം പത്തുവര്‍ഷമായി ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ തിരിച്ചറിയാനാവാതെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും മകളുടെ വ്യാജ കത്ത്‌ കാണിച്ചു പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഭര്‍ത്താവ്‌ ആന്റണിക്കു ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. 2005 ല്‍ തന്നോടൊപ്പം ദുബായില്‍ എത്തിയ ഭാര്യ സ്‌മിത കാമുകനായ ഡോക്‌ടറോടൊപ്പം ഒളിച്ചുപോയെന്ന വ്യാജ കത്ത്‌ ഫോറന്‍സിക്‌ പരിശോധന നടത്തിയാണു ആന്റണിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Loading...

ഇയാള്‍ മൂവാറ്റുപുഴ കുടുംബ കോടതിയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. അറസ്‌റ്റിലായ ആന്റണി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കക്ഷിചേര്‍ന്നു നല്‍കിയ സത്യവാങ്‌മൂലത്തിലാണു പിതാവ്‌ ജോര്‍ജ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌.