പാറ്റേഴ്സണ്‍    സെന്റ്‌. ജോർജ് സീറോ മലബാര് ഇടവകയിലെ ഈ വർഷത്തെ  വിശുദ്ധ വാര തിരുക്കർമ്മങ്ങൾ 

പാറ്റേഴ്സണ്‍  ന്യൂ ജേഴ്സി: സെൻറ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഇടവകയിലെ ഈ വർഷത്തെ വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ സമയ വിവരം താഴെ പറയും വിധം.

മാർച്  29, ഓശാന ഞായർ: രാവിലെ 10 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും തുടർന്ന് പരിശുദ്ധ കുര്ബ്ബാനയും. അഭി. ബിഷപ്‌ ജോയി ആലപ്പാട്ട് മുഖ്യകാർമികൻ.

Loading...

ഏപ്രിൽ 2, പെസഹ വ്യാഴം: വൈകുന്നേരം 7 മണി മുതൽ കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബ്ബാനയുടെ പ്രദക്ഷിണം, ആരാധന. തുടർന്ന് ഹാളിൽ പെസഹ അപ്പം മുറിക്കൽ.

ഏപ്രിൽ 3, ദു:ഖ വെള്ളി:  വൈകുന്നേരം 6:30 മുതൽ കർത്താവിന്റെ പീഢാനുഭവചരിത്രം, കുരിശിന്റെ വഴി, കുരിശു വണങ്ങൽ. രാവിലെ 9 മുതൽ 12 മണിവരെ ചാപ്പലിൽ പാന വായന.

ഏപ്രിൽ 4, ദു:ഖ ശനി: വൈകുന്നേരം 7 മണിമുതൽ പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിപ്പ്,  ജ്ഞാനസ്നാന വൃത നവീകരണം, തുടർന്ന്  ഉയിർപ്പിനോടനുബന്ധി ച്ചുള്ള തിരുക്കർമ്മങ്ങളുംആഘോഷമായ പാട്ടു കുർബ്ബാനയും.

ഏപ്രിൽ 5, ഉയിർപ്പ്‌  ഞായർ: രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാന.ദേവാലയത്തിന്റെ സെക്രട്ടറി സിറിയക്ക് കുര്യൻ അറിയിച്ചതാണ്.