യുഎഇയില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് 10ശതമാനത്തിന്റെ ശമ്പള വര്‍ദ്ധന നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ ജീവനക്കാരുടെ സംതൃപ്തിക്ക് വേണ്ടി പല കമ്പനികളും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായാണ് നൗക്രിഗള്‍ഫ് എന്ന ജോബ് പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞിരിക്കുന്നത്. യുഎഇയിലെ 41 ശതമാനത്തോളം കമ്പനികളും സര്‍വ്വേയില്‍ പങ്കെടുത്തു. പല കമ്പനികളും 2014ല്‍ ശമ്പള വര്‍ദ്ധന നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ ശരാശരി സാലറി മാര്‍ജിന്‍ വളരെ ഉയരത്തിലാകും.

മറ്റ് 24 ശതമാനം കമ്പനികള്‍ 10 മുതല്‍ 15 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് നടത്തിയിട്ടുണ്ട്. 34 ശതമാനം കമ്പനികള്‍ ഇന്‍ക്രിമെന്റ് 5 മുതല്‍ 10 ശതമാനമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അതേ ശമ്പള വര്‍ദ്ധനവ് തന്നെ ഈ വര്‍ഷവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍ എല്ലാവരും.

Loading...