ജസ്റ്റീസ് ഫോര്‍ പ്രവീണ്‍- ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 26-ന്

ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാരിച്ച ചെലവുകള്‍ക്കായി ഷിക്കാഗോയിലെ മലയാളി സമൂഹം ഒന്നടങ്കം മുന്‍കൈ എടുത്ത് നടത്തുന്ന ഹാസ്യകലാപരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 26-ന് വ്യാഴാഴ്ച വൈകുന്നേരം 6.30-ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാപിതാക്കളുടെ ഭവനത്തില്‍ വെച്ച് (8247 Menard Ave, Morton groove) നടത്തപ്പെടുന്നതാണ്.

ജൂലൈ പത്താം തീയതി വൈകുന്നേരം 7 മണിക്ക് നൈല്‍സ് വെസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. മലയാള സിനിമാ നടന്മാര്‍, പിന്നണി ഗായകര്‍, മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി പതിനാറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന ഈ പരിപാടി കാണികള്‍ക്ക് ഒരു നവ്യാനുഭൂതിയായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു.

Loading...

ഗ്രേസി വാച്ചാച്ചിറ കണ്‍വീനറായും, സിറിയക് കൂവക്കാട്ടില്‍ കോര്‍ഡിനേറ്ററായും, രാജു വര്‍ഗീസ് കോ- കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

ആയിരം ഡോളറോ അതില്‍ അധികമോ നല്‍കുന്നവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാരും, 500 ഡോളര്‍ നല്‍കുന്നവര്‍ സ്‌പോണ്‍സര്‍മാരും ആയിരിക്കും. ഇവര്‍ക്കായി വിവിധ പാക്കേജുകളും കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.