നോർക്ക ഹെൽപ് ഡെസ്ക്ക് സൈഹാതിലും

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവിശ്യയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച നോർക്ക ഹെൽപ് ഡെസ്ക്കിന്റെ സൈഹാത് കേന്ദ്രത്തിലെ സേവനം  നിരവധിയാളുകൾ പ്രയോജനപ്പെടുത്തി. നോർക്ക മെമ്പർഷിപ്പ്, ക്ഷേമനിധി അംഗത്വം എന്നിവയ്ക്കുള്ള അപേക്ഷകൾ സേവനകേന്ദ്രത്തിൽ സ്വീകരിക്കും. പാസ്പോർട്ടിന്റെ ആദ്യ പേജ്, വിസാ പേജ്‌, അവസാന പേജ്, ഇഖാമയുടെ കോപ്പി, രണ്ട് ഫോട്ടോ എന്നിവ സഹിതം ഹെൽപ് ഡെസ്ക്കിൽ എത്തിയാൽ രേഖകൾ തിരുവനന്തപുരത്തെത്തിച്ച് നോർക്കയുടെ അംഗത്വ കാർഡുകൾ തയ്യാറാക്കി സൗദിയിലെത്തിച്ച് ഹെൽപ്‌ ഡെസ്ക്ക് വോളണ്ടീയേഴ്സ് ഉടമസ്ഥന് നൽകും.
 
സൈഹാതിലെ ഹെൽപ് ഡസ്ക്കിന്റെ പ്രവർത്തനത്തിന്  റീജ്യണൽ കമ്മിറ്റി സെക്രട്ടറി റഷീദ് ഇയ്യാൽ, ഏരിയ കമ്മിറ്റി  പ്രസിഡണ്ട്‌ എസ്.എം.സാദിഖ്‌, സി.ടി.ശശി, ഡിജോ പഴയമഠം, അസീസ്‌ കോഴിക്കോട്, പ്രതീഷ് വിശ്വാമിത്രൻ എന്നിവർ ഹെൽപ് ഡസ്ക്കിന് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 0551913450, 0567073516എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.