ലൂക്കന്‍ ക്ലബ് എക്‌സിക്യുട്ടീവ് അംഗം തമ്പി മത്തായിയുടെ മാതാവ് ചിന്നമ്മ മത്തായി (78) നിര്യാതയായി

കൊട്ടാരക്കര:ഡബ്ലിനില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി തമ്പി മത്തായിയുടെ (ലൂക്കന്‍ ക്ലബ് എക്‌സിക്യുട്ടീവ് അംഗം ) മാതാവ് ചിന്നമ്മ മത്തായി (78) നിര്യാതയായി. ചെങ്ങമനാട് പുത്തന്‍പുര അന്തരിച്ച മത്തായി പുത്തന്‍പുരയ്ക്കലിന്റെ ഭാര്യയാണ്.

നാളെ ഉച്ചയ്ക്ക് 2 മണിക്ക് ചെങ്ങമനാട് സെന്റ്.ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും.ഡബ്ലിനിലെ സെന്റ്.ജയിംസ് കെറി ഒര്‍ക്കാട് ആശുപത്രിയിലെ ജീവനക്കാരിയായ നീന മരുമകളാണ്.ഡബ്ലിനിലെ വസതിയില്‍ ഫാ:മനോജ് പൊന്‍കാട്ടിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.

Loading...

മക്കള്‍: തമ്പി മത്തായി (ഡബ്ലിന്‍), ഗ്രേസി, ലില്ലി, വില്‍ഫി, വില്‍സന്‍.