കുവൈത്തില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈറ്റ്: കവിയൂർ ചിറമേല്‍ കുടുംബാംഗമായ യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ നിര്യാതനായി. അബ്ബാ ന്യൂസ് എഡിറ്ററും കുവെറ്റ്‌ അല്‍ഷെയ കമ്പനി ഉദ്യോഗസ്ഥനുമായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ റെമി സാം (36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്നലെ രാത്രി വൈകിയാണ് മരണം സംഭവിച്ചത്. കുടുംബ സമേതം അബ്ബാസിയയിലായിരുന്നു താമസം. സംഗീത റെമിയാണ് ഭാര്യ. ജെയ്ഡൻ (7), ജിയ (2)എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Loading...