സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൗസേപ്പിതാവിന്റെ തിരുനാളാഘോഷം

ഷിക്കാഗോ: കുടുംബജീവിതക്കാരുടെ മധ്യസ്ഥനും, നീതിമാനും, എളിമയുടെ മാതൃകയുമായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 22-ന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

perunal_pic2

Loading...

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ കുര്‍ബാനകളില്‍ മുഖ്യകാര്‍മികരായത് ഇടവക ജനങ്ങള്‍ക്കേവര്‍ക്കും ഏറെ സന്തോഷമേകി.

ജീവിതത്തില്‍ മാര്‍ യൗസേപ്പിതാവിന്റെ മാതൃക ഏറെ അനുകരണീയമാണെന്നും, കുടുംബ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കുടുംബജീവിതക്കാരുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയില്‍ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ പിതാക്കന്മാര്‍ ഉത്‌ബോധിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം വഴിയായി തരണം ചെയ്ത പുണ്യ പിതാവിനെപ്പോലെ ആത്മാര്‍ത്ഥ വിശ്വാസത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഏവര്‍ക്കും കഴിയണമെന്നും പിതാക്കന്മാര്‍ പറഞ്ഞു.

ഇടവകയിലെ ജോസഫ് നാമധാരികളുടെ നേതൃത്വത്തിലായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍. ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു. വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

perunal_pic5