ഇനി സ്ത്രീകള്‍ക്കും അര്‍ധനഗ്നരായി നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം ; വിലക്ക് നീക്കി

ബെര്‍ലിന്‍: അര്‍ധനഗ്നരായി നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങുന്നതിന് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബെര്‍ലിൻ. വിവേചനത്തിനെതിരെ ഒരു യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭരണകൂടം അനുമതി നല്‍കിയത്. ലിംഗഭേദമന്യെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അധികാരികള്‍ പ്രതികരിച്ചു.

ലിംഗഭേദമന്യേ എല്ലാവര്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍കുളങ്ങള്‍ ഉപയോഗിക്കാം. മുൻപ് സ്ത്രീകള്‍ മേല്‍വസ്ത്രമില്ലാതെ കുളത്തിലിറങ്ങിയാല്‍ നീന്തല്‍കുളമുപയോഗിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ നിയമം വരുന്നതോടെ ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ഇനി സ്ത്രീകള്‍ക്കും അര്‍ധനഗ്‌നരായിപൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാനാകും.

Loading...

മാറുമറയ്ക്കാതെ നീന്തല്‍കുളത്തിലിറങ്ങാന്‍ കഴിയില്ലെന്നും തിരിച്ചുകയറണമെന്നും പരാതിക്കാരിയായ യുവതിയോട് അധികൃതര്‍ പറഞ്ഞതാണ് പരാതി നൽകാൻ കാരണമായത്. ഇത് വിവേചനമാണെന്നും മേല്‍വസ്ത്രം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്സ്പേഴ്സണ് പരാതിപ്പെട്ടു. ഈ പരാതിയിലാണ് ഇപ്പോൾ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.