വാര്‍ഷിക മാത്ത്‌ മത്സരങ്ങള്‍ മെയ്‌ 2 ന്‌ ഡാലസില്‍

ഡാലസ്‌: ഡാലസ്‌- ഫോര്‍ട്ട്‌വര്‍ത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന മാത്ത്‌ കോംപറ്റീഷന്‍ ഈ വര്‍ഷം മെയ്‌ 2 ന്‌ ഉണ്ടായിരിക്കുമെന്ന്‌ കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ എഡ്യുക്കേഷന്‍ ഡയറക്‌ടര്‍ ബീനാ ലിയൊ അറിയിച്ചു. ഗ്രേഡ്‌ 3 മുതല്‍ 12 വരെയുളള കുട്ടികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം.

ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ്‌ എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസും സംയുക്‌തമായി ഗാര്‍ലന്റിലുളള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 10 മണിക്കാണ്‌ മത്സരങ്ങള്‍ ആരംഭിക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‌ രജിസ്‌ട്രര്‍ ചെയ്യേണ്ടതാണ്‌.

Loading...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
റോയ്‌ കൊടുവത്ത്‌ : 972 569 7165
ബീനാ ലിയെ : 972 824 9578