ഫുട്‌ബോള്‍ ലോകത്തെ പോരാട്ടങ്ങളുടെ പോരാട്ടം ബ്രസീല്‍ അര്‍ജന്റീന തത്സമയം ഇന്റെര്‍നെറ്റില്‍.  കേരളക്കരയിലെ ആരാധകര്‍ക്ക് ആവേശച്ചൂടു പകര്‍ന്ന് പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും കൊമ്പുകോര്‍ക്കുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.

ലോകകപ്പ് യോഗ്യത: ബ്രസീല്‍ അര്‍ജന്റീന മത്സരം തത്സമയം ഇന്റെര്‍നെറ്റില്‍
കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Loading...

LINK 1

Link 2

Link 3

LINK 4

ബ്യൂനസ് ഐറിസ് ന്മ ബലാബലം കണക്കുകളില്‍ തന്നെയുണ്ട്. 96 തവണ ഫുട്‌ബോള്‍ മൈതാനത്ത് ബ്രസീലും അര്‍ജന്റീനയും കണ്ടുമുട്ടിയപ്പോള്‍ ഇരു ടീമിനും ജയങ്ങള്‍ തുല്യം – 36 വീതം. 24 കളികള്‍ സമനിലയായി. റിവര്‍പ്ലേറ്റ് ക്ലബ്ബിന്റെ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ഇന്നു ജയിക്കുന്നവര്‍ക്ക് വിലപ്പെട്ട മൂന്നു പോയിന്റിനൊപ്പം ചരിത്രത്തിലും മുന്‍തൂക്കം നേടാം എന്നര്‍ഥം.

പരിശീലകരായ ഡൂംഗയും ജെറാര്‍ദ് മാര്‍ട്ടീനോയും ഈ നേട്ടം ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. കാരണം, തല പുകയ്ക്കാന്‍ ഒട്ടേറെ മറ്റു കാര്യങ്ങളുണ്ടെന്നതു തന്നെ. ചിരവൈരികള്‍ക്കെതിരെ ഒരു ജയം എന്നതിനപ്പുറം 2018 റഷ്യന്‍ ലോകകപ്പിലേക്കുള്ള കഠിനപാതയിലെ പ്രധാന ചെക്‌പോസ്റ്റാണ് രണ്ടു ടീമിനും കളി. ജയിച്ചു കടന്നാല്‍ അതിവേഗത്തില്‍ മുന്നോട്ടു പോകാം.

തോറ്റാല്‍ പാതിവഴിയില്‍ ഇന്ധനം തീര്‍ന്നതു പോലെയാകും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് തെക്കേ അമേരിക്കന്‍ സൂപ്പര്‍ ക്ലാസിക്കോ. സോണി സിക്‌സ് എച്ച്ഡിയിലും സോണി കിക്‌സിലും തല്‍സമയം. ബൊളീവിയ–വെനസ്വേല, ഇക്വഡോര്‍–യുറഗ്വായ്, ചിലെ–കൊളംബിയ എന്നിവയാണ് വന്‍കരയിലെ മറ്റു മല്‍സരങ്ങള്‍.

ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും ഫൈനലിസ്റ്റുകളെന്ന സ്ഥാനത്തു നിന്ന് അര്‍ജന്റീന മണ്ണിലിറങ്ങിക്കഴിഞ്ഞു. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു കളികളും ജയിക്കാതെ നില്‍ക്കുന്നു കോച്ച് ജെറാര്‍ദ് മാര്‍ട്ടിനോയുടെ ടീം. ആദ്യ മല്‍സരം സ്വന്തം നാട്ടില്‍ ഇക്വഡോറിനോടു തോറ്റു. രണ്ടാം കളി പാരഗ്വായിയോടു ഗോള്‍രഹിത സമനില. അടുത്ത എതിരാളികള്‍ ബ്രസീലും. ആശങ്കപ്പെടാന്‍ മാര്‍ട്ടിനോയ്ക്കു പിന്നെയുമുണ്ട് കാര്യങ്ങള്‍. പരുക്കേറ്റ ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറോയും കളിക്കില്ല എന്നു നേരത്തേ ഉറപ്പായ കാര്യം. മുന്നേറ്റത്തിലെ മൂന്നാമന്‍ കാര്‍ലോസ് ടെവസിനും കളിക്കാനാകില്ല എന്നുറപ്പായതോടെ അര്‍ജന്റീന നിരയില്‍ ഏയ്ഞ്ചല്‍ ഡിമരിയ ഒഴികെ സൂപ്പര്‍ താരങ്ങളാരുമില്ല. ഇടതു കാല്‍മുട്ടിനേറ്റ പരുക്കാണ് ടെവസിനെ കളത്തിനു പുറത്താക്കിയത്.

ബോക്ക ജൂനിയേഴ്‌സിനെ കഴിഞ്ഞ വാരം 25–ാം കിരീടത്തിലേക്കു നയിച്ച ടെവസും പുറത്തിരിക്കുന്നതോടെ കളിക്കു മുന്‍പേ അര്‍ജന്റീനയുടെ വലയില്‍ മൂന്നു ഗോള്‍ വീണ പോലെയായി. ഇവര്‍ക്കു പുറമെ പ്രതിരോധത്തിലെ കരുത്തരായ പാബ്ലോ സബലേറ്റ, എസക്കിയേല്‍ ഗാരേ എന്നിവരും കളിക്കില്ല. വന്‍കരയിലെ മറ്റൊരു വമ്പന്‍മാരായ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. വിദൂരമാണെങ്കിലും അര്‍ജന്റീന ആരാധകരുടെ മനസ്സില്‍ പേടിയുടെ ഉമിത്തീ നീറുന്നുണ്ട്. 1970നു ശേഷം ലോകകപ്പിനു യോഗ്യത നേടാനാകാതെ ടീം പുറത്താകുമോ..?

നെയ്മറും കക്കയും

നേരെ തിരിച്ചാണ് ബ്രസീലിന്റെ അവസ്ഥ. കോപ്പ അമേരിക്കയില്‍ കൊളംബിയയ്‌ക്കെതിരെ വിലക്കു വാങ്ങിയ സൂപ്പര്‍ താരം നെയ്മര്‍ കാനറികൂട്ടിലേക്കു തിരിച്ചെത്തുന്നു. ബാര്‍സിലോനയില്‍ ലയണല്‍ മെസ്സിയുടെ അസാന്നിധ്യത്തില്‍ മികച്ച ഫോമിലാണ് നെയ്മര്‍. പക്ഷേ, അതുകൊണ്ടു മാത്രം ആത്മവിശ്വാസത്തിനുള്ള വക കോച്ച് ഡൂംഗയ്ക്കുമില്ല. ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും വന്‍വീഴ്ചകളുടെ ‘ഹാങ്ങോവര്‍’ ഇപ്പോഴും ടീമിനെ വിട്ടുമാറിയിട്ടില്ല. ആരും പേടിക്കുന്ന ടീമെന്ന നിലയില്‍നിന്ന് ആര്‍ക്കും വെല്ലുവിളിക്കാവുന്ന ടീമായി മാറി ബ്രസീല്‍. ആദ്യ കളിയില്‍ 2–0നു ജയിച്ച് ചിലെ അത് അരക്കിട്ടുറപ്പിക്കുയും ചെയ്തു. രണ്ടാം കളിയില്‍ വെനസ്വേലയെ തോല്‍പിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കിയതാണ് ടീമിന്റെ ആശ്വാസം.

അനിശ്ചിതത്വമാണ് ടീമിനെക്കുറിച്ചുള്ള !ഡൂംഗയുടെ ആശങ്കകളുടെയെല്ലാം അടിസ്ഥാന കാരണം. മെസ്സിയും അഗ്യൂറോയും ടെവസുമില്ലാത്ത അര്‍ജന്റീനയ്‌ക്കെതിരെയാണെങ്കിലും കളി നടക്കുന്നത് എതിരാളികളുടെ തട്ടകത്തിലാണെന്നതും ഡൂംഗയുടെ നെഞ്ചിടിപ്പു കൂട്ടും. വെറ്ററന്‍ താരം കക്കയെ ഡൂംഗ കളത്തിലിറക്കുമോ എന്നതാണ് ഒരു പ്രധാന ചോദ്യം. പരുക്കിന്റെ ഭീഷണിയിലായ ലിവര്‍പൂള്‍ താരങ്ങള്‍ ഫിലിപ് കുടീന്യോയെയും റോബര്‍ട്ടോ ഫിര്‍മിനോയെയും ഒഴിവാക്കിയാണ് ഡൂംഗ കക്കയെ ടീമിലേക്കു തിരിച്ചുവിളിച്ചത്. ഡഗ്ലസ് കോസ്റ്റ, വില്ലിയന്‍ എന്നിവരും ഡൂംഗയ്ക്കു പ്രതീക്ഷ പകരുന്നു.