കാനഡയിലേക്ക് കുടിയേറ്റത്തിന് എക്‌സ്പ്രസ്സ് എന്‍ട്രി എന്ന പുതിയ സൗകര്യം

തിരുവനന്തപുരം: കുടിയേറ്റം വീണ്ടും ശക്തമാകുന്നു, കുടിയേറ്റത്തിന് വളരെ അനുകൂല സാഹചര്യങ്ങളാണ് ഇപോഴുള്ളത്. ഈവര്‍ഷം മൂന്നുലക്ഷത്തോളം ആളുകള്‍ക്കു കാനഡ കുടിയേറ്റത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് എക്‌സ്പ്രസ്സ് എന്‍ട്രി എന്ന പുതിയ സൗകര്യം കാനഡ ആരംഭിച്ചുകഴിഞ്ഞു. ഇതനുസരിച്ച് കാനഡയിലേക്ക് സ്ഥിരമായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

ഫെഡറല്‍ സ്‌ക്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌ക്കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്‌ളാസ്സ്, പ്രൊവിന്‍ഷ്യല്‍ നോമിനി എന്നീ നാലു വിഭാഗങ്ങളിലായാണ് അപേക്ഷിക്കാവുന്നത്. ആദ്യം ഇംഗ്‌ളീഷ് / ഫ്രഞ്ച് പരിജ്ഞാനം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലന വിവരം തുടങ്ങിയവ കാണിച്ച് അപേക്ഷിക്കണം. പരിഗണിക്കപ്പെട്ടാല്‍ വിശദമായ അപേക്ഷ നല്‍കാന്‍ ക്ഷണിക്കും. ഇങ്ങനെ വിശദമായ അപേക്ഷ ലഭിച്ചവരുടെ ഒരു പട്ടിക തയാറാക്കും. അതില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ യോഗ്യരായവരെ കുടിയേറ്റത്തിന് തിരഞ്ഞെടുക്കും.

Loading...

2006-നു ശേഷം കാനഡയിലേക്ക് 16 ലക്ഷം പേര്‍ക്ക് കുടിയേറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ട്. 2015-ല്‍ 2, 60, 000 മുതല്‍ 2, 85, 000 പേര്‍ക്ക് വരെ അനുമതി നല്‍കാനാണ് ആലോചിക്കുന്നത്. ആയിരക്കണക്കിന് മലയാളികളാണ് കാനഡയിലേക്കുള്ള കുടിയേറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് കാത്ത് നില്‍ക്കുന്നത്.