ഷാര്‍ജയില്‍ വാഹനാപകടം: മലയാളി അടക്കം 2 പേര്‍ മരിച്ചു

ഷാര്‍ജ: കുവൈത്തില്‍നിന്നു യുഎഇയിലെത്തിയ സുഹൃദ്‌സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ പെരുമ്പിലാവ്‌ ആലത്തറ പാറയ്ക്കല്‍ അബുവിന്റെ ഏകമകന്‍ മുഹമ്മദ്‌ വസീല്‍ (24), സുഹൃത്ത്‌ ഗോവ സ്വദേശിനി അബിഗെയ്‌ല്‍ ദിയാസ എന്നിവരാണു മരിച്ചത്‌. വാഹനമോടിച്ച സുഹൃത്ത്‌ കൊല്ലം സ്വദേശി മാത്യു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കു ഷാര്‍ജ ഖുര്‍ആന്‍ റൌണ്ട്‌ എബൌട്ടിനടുത്തായിരുന്നു അപകടം.

മുഹമ്മദ്‌ വസീലിന്റെ ബന്ധുവീട്ടിലേക്കു പോകുമ്പോള്‍ വാഹനം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രണ്ടുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. കുവൈത്തില്‍ ജനിച്ച്‌ അവി ടെത്തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ്‌ വസീല്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ്‌: സുഹ്‌റ. അല്‍ഖാസിമി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃത ദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധു ബക്കര്‍ പറഞ്ഞു.

Loading...