കേരള അസോസിയേഷന്‍ സീനിയര്‍ ഫോറം ഏപ്രില്‍ 25 ന്‌

ഗാര്‍ലന്റ്‌: കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ്‌ എഡ്യുക്കേഷന്‍ സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഫോറം ഏപ്രില്‍ 25 ശനിയാഴ്‌ച രാവിലെ മുതല്‍ ഉണ്ടായിരിക്കും.

ഗാര്‍ലന്റ്‌ ബ്രോഡ്‌ വേയിലുളള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ പരിപാടി. സീനിയര്‍ സിറ്റിസണ്‍ ഫോറത്തിനോടനുബന്ധിച്ചു നടക്കുന്ന മെഡിക്കല്‍ സെമിനാറില്‍ ആയുര്‍വേദവും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച്‌ തെങ്ങുംപുരക്കല്‍ പുന്നൂസ്‌ വൈദ്യന്‍ പ്രബന്ധം അവതരിപ്പിക്കും. ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്തിലെ സീനിയേഴ്സിനെ പരസ്‌പരം കാണുന്നതിനും ബന്ധം പുതുക്കുന്നതിനും വേദിയൊരുക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്യോശിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. രാവിലെ മുതല്‍ വൈകിട്ട്‌ വരെ നടക്കുന്ന പരിപാടിയില്‍ വിനോദവും, കായിക മത്സരങ്ങള്‍ എന്നിവയും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌. പ്രവേശനം സൌജന്യമായ പരിപാടിയില്‍ എല്ലാവരും വന്ന്‌ പങ്കെടുക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു സി. മാത്യുവും സെക്രട്ടറി റോയ്‌ കൊടുവത്തും അഭ്യര്‍ത്ഥിച്ചു.

Loading...