ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മാതൃദിന ഫോട്ടോഗ്രഫി മത്സരം

ജയിസണ്‍ മാത്യു

ടൊറോന്റോ: സ്‌ത്രീ ശാക്‌തീകരണത്തോടൊപ്പം കലാ~സാംസ്‌ക്കാരിക വളര്‍ച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മാതൃദിനാഘോഷത്തോടനുബന്ധിച്ചു ഫോട്ടോഗ്രഫി മത്സരം നടത്തുന്നു.‘അമ്മയും കുഞ്ഞും‘ എന്നതാണ്‌ ഈ വര്‍ഷത്തെ മത്സരത്തിന്റെ പ്രമേയം. ഫോട്ടോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ്‌ ഒന്ന്‌ ആണ്‌. തുടര്‍ന്ന്‌ പൊതുജന അഭിപ്രായ വോട്ടെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കും.വിജയിക്ക്‌ സിത്താര ജൂവല്‍സ്‌ നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. കൂടാതെ മാതൃദിന കേക്ക്‌ മുറിക്കല്‍ ഉദ്‌ഘാടനം നടത്താനുള്ള അവസരവും ലഭിക്കും.എന്‍ട്രികള്‍ അയക്കേണ്ട വിലാസം: ±ണ്ഡ്രഗ്നന്ധമനുത്സന്ഥന്റ്രത്നഥദ്ദണ്ഡന്റദ്ധ .്യഗ്നണ്ഡ.

Loading...

മേയ്‌ 10ന്‌ മിസ്സിസ്സാഗായിലുള്ള പായല്‍ ബാങ്കെറ്റ്‌ ഹാളില്‍ വൈകിട്ട്‌ 5നാണ്‌ മാതൃദിന ആഘോഷങ്ങള്‍. നിരവധി വിശിഷ്‌ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍, പങ്കെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതും കേക്ക്‌ മുറിക്കുന്നതിനുള്ള അവസരം നല്‍കും . ഡിന്നര്‍ , ഡാന്‍സ്‌ , സംഗീതം, ഫാഷന്‍ ഷോ, കോമഡി ഷോ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ്‌ സംഘാടകര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

പരിപാടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കെറ്റുകള്‍ക്കും ന്ദന്ദന്ദ.±ന്ഥ്രമഗ്നന്ദന്ഥ.്യഗ്നണ്ഡ സന്ദര്‍ശിക്കുക . ഫോണിലൂടെ വിവരങ്ങള്‍ അറിയാന്‍ 416.788.6412 ( മേരി അശോക്‌ ), 647.761.3552 (സ്‌മാര്‍ട്ടി മെറിന്‍ ), 416.371.9942 (ശോഭാ ശേഖര്‍ ) എന്നീ നംബരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌ .