യു.എ.ഇയില്‍ സാമ്പത്തികമേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍

ദുബായി: യു.എ.ഇയിലെ ബാങ്കുകള്‍ തൊഴിലാളികള്‍ക്കായി അലയുന്നു. ബാങ്കിങ് മേഖലയില്‍ ഉദ്യോഗാര്‍ഥികളെ കാത്ത് നിരവധി തൊഴിലവസരങ്ങളാണ് ഉള്ളത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, അബുദാബി കൊമ്മേഴ്സ്യല്‍ ബാങ്ക്, മാഷ്റെക് ആന്‍ഡ് എമിറേറ്റ്സ് എന്‍ബിഡി എന്നീ ബാങ്കുകളാണ് പുതുതായി തൊഴിലാളികളെ തേടുന്നവ എന്ന് ഒരു റിക്രൂട്ട്മെന്റ് ഏജെന്റ് അറിയിച്ചു.

ക്രെഡിറ്റ് അനലിസ്റ്റ്, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, വെല്‍ത്ത് മാനേജര്‍, സീനിയര്‍ പ്രൊഡക്ട്സ് സെയില്‍സ് മാനേജര്‍ എന്നീ ജോലികള്‍ സ്വദേശികള്‍ക്കായി മാത്രമുള്ളതെങ്കിലും മറ്റനേകം തസ്തികകളില്‍ വിദേശികളെയും ജോലിക്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Loading...