സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 25ന് ശനിയാഴ്ച

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 25-ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മാര്‍ത്തോമ്മ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ വേദശാസ്ത്ര പണ്ഡിതനും സുവിശേഷകനുമായ റവ.ഫാദര്‍ അലക്‌സാണ്ടര്‍ ജെ.കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. ‘Blessings of the Lord’-proverbs 10:22 എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ചിന്താവിഷയം.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാദര്‍. അലക്‌സാണ്ടര്‍ വേദശാസ്ത്രത്തിലും ഫിലോസഫിയിലും മാസ്റ്റര്‍ ബിരുദധാരിയാണ്. അമേരിക്കയിലങ്ങോളമിങ്ങോളം ബൈബിള്‍ കണ്‍വെന്‍ഷനുകളിലും ഓണ്‍ലൈന്‍ വേദശുശ്രൂഷയിലും സജീവമായ അദ്ദേഹം തന്റെ ആത്മീയ ശുശ്രൂഷയോടൊപ്പം ഔദ്യോഗിക രംഗത്തും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയാണ്. സാമ്പത്തിക ബിസിനസ്സ് മേഖലയിലെ ഉന്നത ബിരുദങ്ങളും MBA, MS, CFA, FRICS, CRV, CBV, MAI എന്നിവ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം യു.എസ് ഗവണ്‍മെന്റിന്റെ ‘വൈഡ് പോളിസി’ (OGP) വിഭാഗത്തില്‍ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായി വാഷിംഗ്ടണില്‍ സേവനമനുഷ്ഠിച്ചുവരുന്നു.

Loading...

അനുഗ്രഹീതമായ ഈ കണ്‍വെന്‍ഷനിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് റവ .ഫാ.ചെറിയാന്‍ മുണ്ടയ്ക്കലും ഇതര ഭാരവാഹികളും അറിയിച്ചു. റവ.ഫാദര്‍.അലക്‌സ്.കെ.ജോയി നേതൃത്വം നല്‍കുന്ന എക്യുമെനിക്കല്‍ ക്വയര്‍ കണ്‍വെന്‍ഷനില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്. ബ്ലസ്സ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍(വികാരി.റവ.ഫാദര്‍.സിബി വെട്ടിയോലില്‍), മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (റവ.ഫാ.അലക്‌സ് കെ.ജോയി), സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (റവ.ഫാ.ടി.എ.തോമസ്) സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ (റവ.ഫാ.ജേക്കബ് ഡേവിഡ്), മാര്‍ത്തോമാ ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്റ്(റവ.മാത്യൂസ് ഏബ്രഹാം) സെന്റ്.ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (റവ.ഫാ.രാജന്‍ പീറ്റര്‍), റവ.ഫാ.ഫൌസ്റ്റീനോ ക്വിന്റാനില്ല) താബോര്‍ മാര്‍ത്തോമ്മ ചര്‍ച്ച്( റവ.വൈ.ജോര്‍ജ്) എന്നീ എട്ടു ദേവാലയങ്ങളാണ് എക്യുമെനിക്കല്‍ കൗണ്‍സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പ്രസിഡന്റ് റവ.ഫാ.ചെറിയാന്‍ മുണ്ടയ്ക്കലിനൊപ്പം ശ്രീ.സഖറിയ തോമസ് (വൈസ് പ്രസിഡന്റ്) ഡോക്ടര്‍.ജോണ്‍.കെ.തോമസ്(സെക്രട്ടറി), ക്യാപ്റ്റന്‍. രാജു ഫിലിപ്പ് (ട്രഷറര്‍), ടോം തോമസ്(ജോയിന്റ് സെക്രട്ടറി), പൊന്നച്ചന്‍ ചാക്കോ, കോര.കെ.കോര, ബിജു ചെറിയാന്‍ , മാണി വര്‍ഗീസ്, വര്‍ഗീസ്.എം.വര്‍ഗീസ്, ദേവസ്യാച്ചന്‍ മാത്യൂ എന്നിവരുള്‍പ്പെട്ട മാനേജിംഗ് കമ്മറ്റി കണ്‍വെന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ചെറിയാന്‍ മുണ്ടയ്ക്കല്‍( പ്രസിഡന്റ്) 7185247407, സഖറിയ തോമസ്(വൈസ് പ്രസിഡന്റ്) 7186981775, ഡോക്ടര്‍. ജോണ്‍.കെ.തോമസ്(സെക്രട്ടറി) 9179237149, ക്യാപ്റ്റന്‍.രാജു ഫിലിപ്പ് (ട്രഷറര്‍) 9178543818, ടോം.വി.തോമസ്(ജോയന്റ് സെക്രട്ടറി) 7189838131

വിലാസം: Marthoma Church of Staten Island, 134 Faber ST, Staten Island, NY. 10302

സമയവും, തീയതിയും: ശനിയാഴ്ച, ഏപ്രില്‍ 25ന് വൈകുന്നേരം 6.30 മുതല്‍ 9 വരെ.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

equmenical_pic2 equmenical_pic3 equmenical_pic4 equmenical_pic5