ഫോമാ 2016 അന്താരാഷ്ട്ര കണ്‍വെൻഷൻ മയാമി ഡൂവിൽ ബീച്ച് റിസോർട്ടിൽ ജൂലൈ 7-10 വരെ.

മയാമി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമി സിറ്റിയിലെ ഡൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു 2016 ജൂലൈ 7,8,9,10 തീയതികളിൽ നടത്തും.

ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, ട്രഷറർ ജോയി ആന്തണി എന്നിവർ അഡ്‌വാന്‍സ് തുകയുടെ ചെക്ക് നല്കി കണ്‍വെൻഷൻ സെന്റർ ബുക്ക് ചെയ്തു. നാട്ടിലെ ചക്കയും മാങ്ങയും വിളയുന്ന ഫ്ലോറിഡ എന്ന കൊച്ചു കേരളത്തിൽ 4 ദിവസങ്ങളോളം നടക്കുന്ന മലയാള മഹാമഹത്തിൽ നോർത്ത് അമേരിക്കയിൽ നിന്ന് മാത്രമല്ല, നാട്ടിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

Loading...

ഫോമായുടെ ചരിത്രത്തിലെ തന്നെ വലിയ ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കും മയാമിയില്‍ നടക്കുക എന്ന് ഫോമാ ജനറൽ സെക്രട്ടറി സെക്രട്ടറി ഷാജി എഡ്വേർഡ് അഭിപ്രായപെട്ടു.

ഈ കണ്‍വെൻഷന്റെ ചെയർമനായിരിക്കുന്നത് ഫ്ലോറിഡയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തനത്തിലും ബിസ്സിനസ്സ് രംഗത്തും എല്ലാ മലയാളികൾക്കും സുപരിചിതനായ മാത്യു വർഗീസ്‌ (ജോസ്) ആണ്. ഒരു നല്ല കണ്‍വെൻഷന് വേണ്ടിയുള്ള എല്ലാ സജീകരണവും ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

വിവിധ കലാപരിപാടികളോടൊപ്പം കലാ കായിക മത്സരങ്ങളും, 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും കണ്വെൻഷനിൽ വച്ചു നടത്തപ്പെടും

കൂടുതൽ വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ് 917 439 0563,ജോയി ആന്തണി 954 328 5009, മാത്യു വർഗീസ്‌ 954 234 1201