മഴവിൽ എഫ് എമ്മിന് ഒന്നാം പിറന്നാൾ 

ന്യൂയോർക്ക്‌: ലോക മലയാളികളുടെ കർണ്ണങ്ങളിൽ മാസ്മര സംഗീതത്തിന്റെ അലകൾ ഉയർത്തി, പ്രവാസത്തിന്റെ നൊമ്പരം നെഞ്ചിലലിയിച്ചു, ചുണ്ടിൽ ചെറു ചിരി സമ്മാനിച്ചു, കഴിഞ്ഞ ഒരു വർഷമായി നമ്മളെ എന്റെർറ്റേയിൻ ചെയ്യുന്ന മഴവിൽ എഫ് എമ്മിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അതിന്റെ പിന്നണി പ്രവർത്തകർ. ന്യൂയോർക്കിൽ നിന്നുള്ള ഷാജി എഡ്വേർഡ്, നിഷാന്ത് നായർ, ജോജോ കൊട്ടാരക്കര എന്നിവരാണ് മഴവിൽ എഫ് എമ്മിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ആർ ജെ ശാലിനിയുടേയും കലയുടേയും – മസാല ചായ്, ആർ ജെ സബരിനാഥിന്റെ സോൾഫുൾ മൊമെന്റ്സ്, ആർ ജെ കൃഷ്ണ ഷമിയുടെ ഫ്രഷ് ഹിറ്റ്സ്, ആർ ജെ ലൂസി കുര്യാക്കോസിന്റെ യവനിക,ആർ ജെ അപ്പുക്കുടന്റെ (ധനിഷ് ജോണ്‍) ദിവാനിശകൾ, ആർ ജെ ജയന്തി കുമാറിന്റെ തമിൽ ബീറ്റ്സ്, ആർ ജെ ഹരിതയുടെ മുംബൈ എക്സ്പ്രസ്സ്‌, ആർ ജെ ഡോ: സിന്ധുവിന്റെ വാനമ്പാടികൾ, ആർ ജെ രമ്യ വർമയുടെ മേഘമൽഹാർ, ആർ ജെ മറിയം നിവേദിതയുടെ രാസ്മറ്റാസ്, ആർ ജെ ജില്ലി സാമുവേലിന്റെ ഗീത് ഗാത്താ ചാല, ആര ജെ രേണുവിന്റെയും നിഷയുടേയും മേഘദൂത്, എന്നിവയാണു മഴവിൽ എഫ് എമ്മിലെ ചില പ്രധാന പരിപാടികൾ. അതോടൊപ്പം രാവിലെയും വൈകിട്ടും നാട്ടിലേയും അമേരിക്കൻ ഐക്യ നാടുകളിലേയും വാർത്തകളുമായി ന്യൂസ്‌ റ്റൈമുമുണ്ടാകും.
മഴവിൽ എഫ് എമ്മിന്റെ ഒന്നാം പിറന്നാൾ വളരെ വിപുലമായി ആഘോഷിക്കാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. 2015 ഏപ്രിൽ 11 ശനിയാഴ്ച 3 മണിക്കു ഫ്ലോറൽ പാർക്കിലെ ടൈസൻ സെന്ററിൽ വച്ചാണു പരിപാടികൾ നടത്തപ്പെടുന്നത്. വിഷിഷ്ട്ടതിഥികളായി ശാന്തി കൃഷ്ണ, മാതു ജേക്കബ്‌ എന്നിവരാണ്.
പരിപാടികൾ വൻ വിജയമാകുവാൻ എല്ലാ മലയാളികളുടെയും സഹകരണ ആവശ്യമാണെന്നു സംഘാടകർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി എഡ്വേർഡ് 917 439 0563, നിഷാന്ത് നായർ 917 636 0520, ജോജോ കൊട്ടാരക്കര 347 465 0457
mazhavilfm