‘ഗുരുമാര്‍ഗം’ സാംസ്കാരിക ക്രിയാത്മകതയും സാമൂഹിക പരിവര്‍ത്തനവും’ ദേശീയ സെമിനാര്‍ ഇന്ന്

ശാന്തിഗിരി: ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷനും കേരള സര്‍വ്വകലാശാല, കാലടി സംസ്കൃത സര്‍വ്വകലാശാല എന്നിവയുടെ ഫിലോസഫി ഡിപ്പാര്‍ട്ടുമെന്റുകളും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍ ഇന്ന് ശാന്തിഗിരിയില്‍ ആരംഭിക്കും.  ‘ഗുരുമാര്‍ഗം–സാംസ്കാരിക ക്രിയാത്മകതയും സാമൂഹിക പരിവര്‍ത്തനവും കേരളീയ പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഉച്ചയ്ക്ക് 12.00 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. ഐ.സി.പി.ആര്‍. ചെയര്‍മാന്‍ പത്മഭൂഷണ്‍ പ്രൊഫസര്‍ മൃണാള്‍ മിറി എം.പി മുഖ്യാതിഥിയായിരിക്കും.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഐ.സി.എച്ച്.ആര്‍. മുന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ എം.ജി.എസ്. രാധാകൃഷ്ണന്‍,  ചെന്നൈ രാമാനുജന്‍ മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫസര്‍ പ്രസന്ന ചതുര്‍വേദി സ്വാമി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ ഓണററി ചീഫ് ഫെലോ ഡോ. ബാബു ജേക്കബ് ഐ.എ.എസ് (റിട്ട), പ്രൊഫസര്‍ സുജാതാ മിറി, പ്രൊഫസര്‍ സെബാസ്റ്റ്യന്‍ വാളാശേരി തുടങ്ങിയവര്‍ സംസാരിക്കും.

Loading...

ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ ചീഫ് ഫെലോ ഡോ. കെ. രാജശേഖരന്‍ നായര്‍ സ്വാഗതവും ഫെലോ ഡോ. കെ. ഗോപിനാഥന്‍ പിള്ള നന്ദിയും പറയും.

ഗുരുസമ്പ്രദായങ്ങളുടെ താത്വികവും ചരിത്രപരവുമായ വശങ്ങളും കേരളത്തിന്റെ ചരിത്രത്തിലും സമൂഹത്തിലും വിവിധ ഗുരുസമ്പ്രദായങ്ങള്‍ സൃഷ്ടിച്ച സാംസ്കാരികവും സാമൂഹികവുമായ പരിവര്‍ത്തനവും രണ്ടു ദിവസമായി നടക്കുന്ന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.

രണ്ടാം ദിനമായ വ്യാഴാഴ്ച ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ (ടെക്നിക്കല്‍) സ്വാമി നവനന്മ ജ്ഞാനതപസ്വി, പ്രൊഫസര്‍ വി.എന്‍. ഝാ (പൂനെ യൂണിവേഴ്സിറ്റി), പ്രൊഫസര്‍ പനീര്‍ ശെല്‍വം (മദ്രാസ് യൂണിവേഴ്സിറ്റി), മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, ബഹിരാകാശ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റ്റി.പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രൊഫസര്‍ ശ്രീകല എം. നായര്‍(കാലടി സംസ്കൃത സര്‍വകലാശാല), ഡോ. ബിനാ ഐസക് (കേരള യൂണിവേഴ്സിറ്റി), പി. ചന്ദ്രമോഹന്‍ (മുന്‍ ക്യൂറേറ്റര്‍, തീന്‍മൂര്‍ത്തി മെമ്മോറിയല്‍ മ്യൂസിയം, ന്യൂഡെല്‍ഹി), ഡോ. എം. എസ്. നായര്‍ (മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ്), ഡോ. പി.ഐ. ദേവരാജന്‍, ഡോ. ലക്ഷ്മി ആര്‍., ഡോ.കെ.ആര്‍.എസ്. നായര്‍, ജി. ജനാര്‍ദ്ദന മേനോന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.