അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി സീനിയർ ഡെപ്യൂട്ടി അനു സുകുമാർ.

അറ്റ്‌ലാന്റ: ഫോമായുടെ സൗത്ത്-ഈസ്റ്റ്‌ റീജിയണ്‍ റീജിയണൽ വൈസ് പ്രസിഡന്റും ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനുമായ അനു സുകുമാർ ഇപ്പോൾ ജോർജിയ സംസ്ഥാനത്തിലെ പോലീസ് ഡിപാർട്ട്മെന്റിൽ സീനിയർ ഡെപ്യൂട്ടി ആയി ഫീൽഡ് ഓപറേഷൻസ് വിഭാഗത്തിൽ സ്ഥാനകയറ്റം ലഭിച്ചിരിക്കുകയാണ്.

സൗമ്യത മുഖമുദ്രയാക്കിയ അനു,1983-ൽ കേരളത്തിലെ പത്തനതിട്ടയിൽ നിന്നും അമേരിക്കൻ ഐക്യ നാടുകളിലേക്ക് കുടിയേറി. 2006-ൽ ഇമിഗ്രേഷൻ ടാസ്ക് ഫോഴ്സിലാണ് പോലീസ് ഡിപാർട്ട്മെന്റിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് സെക്സ് ക്രൈംസ്, സൈബർ ക്രൈംസ്, ഫാമിലി വയലൻസ് എന്നീ വിഭാഗങ്ങളിൽ സേവനം അനുഷ്ടിച്ചു. 2012-ൽ ഫീൽഡ് ട്രെയ്നിംഗ് ഓഫീസർ ആയി അദ്ദേഹത്തിനു സ്ഥാനകയറ്റം ലഭിച്ചു. 2011-ൽ ഏറ്റവും നല്ല ഷൂട്ടർക്കുള്ള, ടോപ് ഗണ്‍ അവാർഡും, 2014-ൽ ഏറ്റവും നല്ല ഫീൽഡ് ട്രെയ്നിംഗ് ഓഫീസറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

Loading...

പൊതു പ്രവർത്തനത്തിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010-ൽ ഗാമായുടെ ജോയിന്റ് സെക്രട്ടറി, 2011-ൽ സെക്രട്ടറി, 2013-ൽ പ്രസിഡന്റ്‌ എനീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്സ്മെന്റ് അസോസിയേഷന്റെ ഫൗണ്ടിംഗ് മെമ്പർ കൂടിയാണദ്ദേഹം.

ഭാര്യ ബിന്ദുവിനും മക്കൾ പല്ലവി, ആവണി എന്നിവർക്കൊപ്പം അറ്റലാന്റയിലാണു അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ഫോമായുടെ 2014-16 ഭരണസമിതിയിലെ പ്രസിഡന്റ്‌ ആനന്ദൻ നിരവേൽ ട്രഷറർ ജോയി ആന്തണി എന്നിവരുടെ റീജിയണായ, സൗത്ത്-ഈസ്റ്റ്‌ റീജിയന്റെ ആർ വീ പി യണദ്ദേഹം. ഫോമായുടെ വളർച്ചക്ക് അനു സുകുമാറിനെ പോലുള്ള വ്യക്തികളുടെ സാന്നിദ്ധ്യം വളരെ ഗുണം ചെയ്യുമെന്നു ഫോമാ പ്രസിഡന്റ്‌ ആനന്ദൻ നിരവേൽ സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറർ ജോയി ആന്തണി എന്നിവർ അഭിപ്രായപ്പെട്ടു.