ഹൂസ്‌റ്റണില്‍ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 16 മുതല്‍

ഹൂസ്‌റ്റണ്‍: യൂണിയന്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ഓഫ്‌്‌ ഹൂസ്‌റ്റണിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സുവിശേഷ യോഗങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ 16, 17, 18 തീയതികളില്‍ (വ്യാഴം, വെളളി, ശനി) ഹൂസ്‌റ്റണ്‍ സെന്റ്‌ തോമസ്‌ ഇവാന്‍ജലിക്കല്‍ ചര്‍ച്ച്‌ ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെടുന്നതാണ്‌.(10502, ക്ക ന്ധഗ്നഷ്വഗ്മത്സത്ന, ണ്ണഗ്മന്ഥന്ധഗ്നഷ77036) അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകനും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന മിഷ്യന്‍സ്‌ ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ്‌ ചെറിയാന്‍, തിരുവല്ല മുഖ്യ പ്രസംഗകനായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക്‌ ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിയ്ക്കും.

Loading...

ഈ ആത്മീയ വിരുന്നിലേക്ക്‌ സഭാ വ്യത്യാസമെന്യേ എവരും കടന്നു വന്ന്‌ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന്‌ സംഘാടകര്‍ ആഹ്വാനം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
റവ. കെ. ബി. കുരുവിള : 713 474 5222
മത്തായി കെ. മത്തായി : 281 277 1482
പി. ഐ. വര്‍ഗീസ്‌ : 713 436 2880
എ. എം. ഏബ്രഹാം : 281 208 3473
ജോണ്‍ കുരുവിള : 281 416 1706