ഇന്റർ പാരിഷ് ടാലെന്റ്റ്‌ ഫെസ്റ്റ്: ഒക്ലഹോമയിൽ അനുമോദനം സംഘടിപ്പിച്ചു

ഒക്ലഹോമ സിറ്റി:  ചിക്കാഗോ സെന്റ്‌ തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്സാസ്-ഒക്ലഹോമ റീജൻ ഹൂസ്റ്റണിൽ സംഘടിപ്പിച്ച അഞ്ചാമത്   ഇന്റർ പാരിഷ് ടാലെന്റ്റ്‌ ഫെസ്റ്റിൽ, ഒക്ലഹോമ  ഹോളി ഫാമിലി സീറോ മലബാർ  ഇടവകയെ പ്രതിനിധീകരിച്ചു പങ്കെടുത്ത സിസിഡി വിദ്യാർഥികൾക്ക്  ഹോളി ഫാമിലി ഇടവകയുടെ ആഭിമുഖ്യത്തിൽ  അനുമോദനം നൽകി.
ഏപ്രിൽ 19 ഞായറാഴ്ച ദിവ്യബലിക്ക്  ശേഷം ദേവാലയത്തിൽ നടന്ന അനുമോദന യോഗത്തിൽ വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ ടാലെന്റ്റ്‌ ഫെസ്റ്റിൽ വിജയികളായവരെയും പങ്കെടുത്തവരെയും പ്രത്യകം അഭിനന്ദിച്ചു സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. അഞ്ചു തവണയും ഒക്ലഹോമ ഇടവക അവതരിപ്പിച്ച ബൈബിൾ സ്കിറ്റ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ   സമ്മാനർഹമായി എന്നതും ചെറിയ ഇടവകയുടെ വലിയ നേട്ടമായി. ബൈബിൾ സ്കിറ്റിനു രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. റീജനിലെ എട്ടു ഇടവകകളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.
Main Picture