റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഇന്റര്‍ നാഷനല്‍ പ്രയര്‍ ലൈനില്‍ പ്രസംഗിക്കുന്നു

ഹൂസ്‌റ്റണ്‍: ആഗോള തലത്തില്‍ സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനയ്ക്കും വചന കേഴ്‌വിയ്ക്കുമായി കൂടി വരുന്ന ടെലി കോണ്‍ഫറന്‍സ്‌ വേദിയായ ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐപിഎല്‍) ഏപ്രില്‍ 28 ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം കൊച്ചിയിലെ മാര്‍ത്തോമ ഗൈഡന്‍സ്‌ ആന്റ്‌ കൌണ്‍സലിങ്‌ സെന്റര്‍ ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ സന്ദേശം നല്‍കുന്നതാണ്‌.

ദീര്‍ഘനാളുകളായി കൌണ്‍സിലിങ്‌ രംഗത്ത്‌ ശ്രദ്ധേയനായ ജോര്‍ജ്‌ വര്‍ഗീസ്‌ അച്ചന്‍ ശാലോം ടിവിയില്‍ എല്ലാ ശനിയാഴ്‌ചയും സംപ്രേക്ഷണം ചെയ്യുന്ന ‘ബി പോസിറ്റീവ്‌ കൌണ്‍സിങ്‌ പരിപാടിയില്‍ കൂടെ മലയാളികള്‍ക്ക്‌ സുപരിചതനാണ്‌. മാര്‍ത്തോമ സഭയുടെ ചാനല്‍ പ്രോഗ്രാമായ മലങ്കര ദര്‍ശന്‍ ടിവിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷനിലെ പരിഭാഷക രംഗത്തെ സ്‌ഥിരസാന്നിദ്ധ്യമാണ്‌.

Loading...

കൌണ്‍സിലിങില്‍ അമേരിക്കയില്‍ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചിട്ടുളള ഇദ്ദേഹം കൌണ്‍സിലിങ്‌ സംബന്ധിച്ച്‌ നിരവധി ലേഖനങ്ങളും പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌.

‘ജീവി എന്ന തൂലികാ നാമത്തില്‍ നോവലും ചെറു കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രാര്‍ഥനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ലോകത്തിന്‍െറ ഏതു ഭാഗത്തു നിന്നും ഫോണ്‍ ലൈന്‍ ഉപയോഗിക്കാം. 1–605–562–3140 എന്ന ഫോണ്‍ നമ്പറില്‍ ഡയല്‍ ചെയ്‌തതിനുശേഷം 656750 കോഡ്‌ ഉപയോഗിച്ചാല്‍ മതി.

തങ്ങളുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ പങ്കു വയ്ക്കുന്നതിനും പ്രാര്‍ഥിയ്ക്കുന്നതിനും അവസരമൊരുക്കുന്ന ഈപ്രയര്‍ ലൈന്‍ എല്ലാ ചൊവ്വാഴ്‌ചയും ന്യുയോര്‍ക്ക്‌ സമയം വൈകുന്നേരം 9 മണിക്ക്‌ ആരംഭിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
സി. വി. ശാമുവല്‍ (ഡിട്രോയിറ്റ്‌) 586 216 0602
ടി. എ. മാത്യു(ഹൂസ്‌റ്റണ്‍) : 832 771 2504