യേശുവിനെക്കുറിച്ച് പുതിയ വിവാദം: കല്ലറ ജറുശലേമില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ക്രിസ്തു ജീവിച്ചിരുന്നു എന്നതിനു പുതിയതെളിവുകള്‍. യേശു ക്രിസ്‌തുവിന്റെ അന്ത്യനിദ്രാ സ്‌ഥലം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ ശാസ്‌ത്രജ്‌ഞന്‍. ക്രിസ്‌തുവിന്റെ ശവകുടീരത്തെപ്പറ്റി സുചന നല്‍കുന്ന വ്യക്‌തമായ തെളിവുകള്‍ തനിക്കു ലഭിച്ചെന്നാണ്‌ ജറുശലേം ഭൗമശാസ്‌ത്രജ്‌ഞന്‍ ഡോ. അരിയേ ശിംറന്റെ വാദം.

1980 ല്‍ കിഴക്കന്‍ ജറുശലേമില്‍ കണ്ടെത്തിയ താല്പോയി ശവക്കല്ലറ യേശുക്രിസ്‌തുവിന്റെ കുടുംബക്കല്ലറയാണെന്നു ഷിംറന്‍ പറയുന്നു. താല്പോയിലെ പത്താമത്തെ അറയില്‍ “ജോസഫിന്റെ മകനും യേശുവിന്റെ സഹോദരനുമായ ജെയിംസ്‌” എന്ന്‌ അരാമിക്‌ ഭാഷയില്‍ എഴുതിയിരിക്കുന്നെന്നും യേശുക്രിസ്‌തുവിന്റെ കുടുംബക്കല്ലറയാകാനുള്ള സാധ്യതയിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നതെന്നും ഡോ. ശിംറന്‍ പറയുന്നു

Loading...

jesus christ tomb

യേശുവിനു ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നെന്ന വാദത്തെയും അദ്ദേഹം പിന്തുണയ്‌ക്കുന്നു. തല്പോയി കല്ലറ കണ്ടെത്തിയതിനെ ആസ്‌പദമാക്കി 2007 ല്‍ ജെയിംസ്‌ കാമറൂണ്‍ നിര്‍മിച്ച ” ദ ലോസ്‌റ്റ്‌ ടോംബ്‌ ഓഫ്‌ ജീസസ്‌” എന്ന ഡോക്യുമെന്ററിയും വിവാദം സൃഷ്‌ടിച്ചിരുന്നു. ഡോ. ശിംറന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ പുരാവസ്‌തു വകുപ്പാണ്‌ പഠനം നടത്തിയത്‌.

jesus

യേശുവിന്റെ അന്ത്യനിമിഷങ്ങളുമായി ബന്ധപ്പെട്ടു പുതിയ വിവാദങ്ങള്‍ക്കു വഴി തുറക്കുന്നതാണ്‌ ഡോ. ശിംറന്റെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ശിംറന്റെ കണ്ടെത്തലുകള്‍ക്കു ശാസ്‌ത്രീയ സ്‌ഥീരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.