ജിജി ജേക്കബിനും കുടുംബത്തിനും മൈന്‍ഡ്‌ യാത്രയയപ്പ്‌ നല്‍കി

ഡബ്ലിന്‍ • അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയായിലെ പെര്‍ത്തിലേക്കു കുടിയേറുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ജിജി ജേക്കബിനും കുടുംബത്തിനും മൈന്‍ഡ്‌ ഹൃദ്യമായ യ ത്രയയപ്പ്‌ നല്‍കി. മാര്‍ച്ച്‌ 15നു ഫ്‌ളിംഗ്ലസിലെ സെന്റ്‌ മാര്‍ഗരറ്റ്‌സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ മൈന്‍ഡ്‌ കമ്മിറ്റിയംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മൈന്‍ഡിന്‍െറ സ്‌നേഹോപഹാരം സെക്രട്ടറി മാത്യൂസ്‌ തയ്യില്‍ സമ്മാനിച്ചു.

അയര്‍ലണ്ടിലെ നോര്‍ത്ത്‌ ഡബ്ലിനിലെ മലയാളികളെ ഒരുമിപ്പിക്കാനും വളര്‍ന്നുവരുന്ന പുതിയ തലമുറയെ കേരളീയ സംസ്‌ക്കാരത്തില്‍ വളര്‍ത്തുവാനുമുളള ആശയങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി മൈന്‍ഡ്‌ എന്ന സംഘടന രൂപീകരിക്കാന്‍ പ്രധാന പങ്കുവഹിച്ചവരില്‍ ജിജി പ്രമുഖ സ്‌ഥാനം വഹിച്ചിരുന്നു. മൈന്‍ഡിന്‍െറ ആരംഭം മുതല്‍ സജീവമായിരുന്ന ജിജി സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ പിആര്‍ഒ തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. സിറോ മലബാര്‍ സഭയുടെ ഫിബ്‌സ്‌ ബോറോ മാസ്‌ സെന്ററിന്‍െറ കീഴിലുളള മരിയന്‍ ഫാമിലി യൂണിറ്റിന്‍െറ കോ ഓര്‍ഡിനേറ്ററായി ജിജി പ്രവര്‍ത്തിച്ചു വരുന്നു.

Loading...