ദുബൈ വേങ്ങര മണ്ഡലം കെ.എം.സി.സി പുതിയ കമ്മിറ്റി നിലവില്‍ വന്നു.

ദുബൈ: ദുബൈ വേങ്ങര മണ്ഡലം കെ.എം.സി.സി പുതിയ ഭാരവാഹികളായി ആവയില്‍ ഉമ്മര്‍ ഹാജി (പ്രസിഡന്‍റ്), നൗഫല്‍ എ.പി (ജന:സെക്രട്ടറി), മുസ്തഫ ആട്ടീരി(ട്രഷറര്‍), ബദര്‍ധുജ്ജ, ഉമ്മര്‍ ഹുദവി,സാജിദ് എ.പി, അന്‍വര്‍ കുഴിപ്പുറം എന്നിവര്‍ വൈസ് പ്രസിഡന്‍റ്മാരായും സിദ്ധീഖ് എ.കെ,ഉമ്മര്‍.ടി.കെ, മൂസകുട്ടി,മന്‍സൂര്‍ ആട്ടക്കുളയന്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൌണ്‍സില്‍ യോഗം ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ആവയില്‍ ഉമ്മര്‍ ഹാജി ആദ്യക്ഷത വഹിച്ച പരിപാടിയില്‍ എ.പി നൗഫല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ: സാജിദ് അബൂബക്കര്‍,അലി ഹസ്സന്‍ ഹാജി, മുഹമ്മദലി ഖാസിമി, മുസ്തഫ തരൂര്‍,ആര്‍.ഷുകൂര്‍, മുസ്തഫ വേങ്ങര,പി.വി നാസര്‍,ഇബ്രാഹിംകുട്ടി തിരൂര്‍,സമദ് പെരിന്തല്‍മണ്ണ , അലി മാസ്റ്റര്‍,അബൂബക്കര്‍ ബി.പി അങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്തഫ ആട്ടീരി സ്വാഗതവും ഉമ്മര്‍ ഹുദവി നന്ദിയും പറഞ്ഞു.