ദുബായ് കെ.എം.സിസി പെരിന്തല്‍മണ്ണ മണ്ഡലം  പുതിയ ഭാരവാഹികളായി

ദുബായ് കെ.എം.സി.സി. പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ കൌണ്‍സില്‍ യോഗം ദുബായ് ഉസ്താദ്‌ ഹോട്ടല്‍ ഓഡിറ്റൊരിയത്തില്‍ വെച്ച് ചേര്‍ന്നു. ചടങ്ങില്‍ മുന്‍ മണ്ഡലം എം.എസ.എഫ് നേതാവും ഖത്തര്‍ കെ.എം.സി.സി. മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന അബ്ദുള്ള ബാസിത് ചെറുകരയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും. യു.എ.ഇ സന്ദര്‍ശനം നടത്തിവരുന്ന പ്രവാസി ലീഗ് സംസ്ഥാന സെക്രടറി എം.എസ്.അലവിക്കും, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ. നാസറിനും സ്വീകരണം നല്‍കുകയും ചെയ്തു. അതിഥികള്‍ക്ക് ബഷീര്‍ മലയില്‍ ഉപഹാരം സമര്‍പ്പിച്ചു.

സെക്രട്ടറി സമദ്‌ ആനമങ്ങാട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു തുടര്‍ന്ന് പുതിയ മണ്ഡലം കമ്മറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പുതിയ മണ്ഡലം കമ്മറ്റി ഭാരവാഹികളായി  സക്കീര്‍ പാലത്തിങ്ങല്‍ (പ്രസിഡന്റ്)  അബ്ദുസമദ് ആനമങ്ങാട് (ജന.സെക്രടറി),പി.വി. അബ്ദുല്‍ ഗഫൂര്‍ (ട്രഷറര്‍)   വൈസ് പ്രസിഡന്റ്മാരായി  അബ്ദുള്ള ചെമ്മല(പുലാമന്തോള്‍ )  അബ്ദുറഹ്മാന്‍ മലയില്‍(അമ്മിനിക്കാട്)  അലി പാറതൊടി (പെരിന്തല്‍മണ്ണ) സക്കീര്‍ (മേലാറ്റൂര്‍ ) , സെക്രടറിമാരായി  ഷൌക്കത്ത് (ആനമങ്ങാട്‌) ഉമ്മര്‍(ഏലംകുളം) ശിഹാബ്‌ (പുലാമന്തോള്‍)  സലിം നാലകത്ത്‌ (വെട്ടത്തൂര്‍) പി.ടി.സക്കീര്‍ (പുവ്വത്താണി) എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസറായി ഓ.ടി. സലാം നിരീഷികരായി നിഷാദ് മങ്കട,ഹമീദ് ചെറുവല്ലൂര്‍ എന്നിവര്‍  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചടങ്ങില്‍ ഹംസ കാവണ്ണയില്‍ അധ്യക്ഷത വഹിച്ചു  പ്രവാസി ലീഗ് സെക്രടറി എം.എസ്. അലവി ഉല്‍ഘാടനം ചെയ്തു  പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലീം ലീഗ് ജന:സെക്രട്ടറി എ.കെ.നാസര്‍, മലയില്‍ ഹബീബ്‌, ലതീഫ്‌ പിലാക്കല്‍, ദുബായ് കെ..എം.സി.സി. ജില്ലാ നേതാകളായ പി.വി.നാസര്‍,ഇ.ആര്‍ അലി മാസ്റ്റര്‍ ,നിഹ്മത്തുള്ള മങ്കട എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍ മേലാറ്റൂര്‍ ഖിറാഅത്തും, അബ്ദുള്ള ചെമ്മല സ്വാഗതവും ഷൌക്കത്ത് ആനമങ്ങാട്‌ നന്ദിയും പറഞ്ഞു

Loading...