നടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യയുടെയും നേതൃത്വത്തില്‍ ഓട്ടിസം ബോധവല്‍കരണ യാത്ര

ഷാര്‍ജ: ചലച്ചിത്ര നടന്‍ കുഞ്ചാക്കോ ബോബന്‍, ഭാര്യ പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ ഷാര്‍ജയില്‍ ഓട്ടിസം ബോധവത്‌കരണ പരിപാടി. ഇവരോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

ഷാര്‍ജ ക്രിസ്‌റ്റല്‍ പ്ലാസ കെട്ടിടത്തിന്‌ സമീപത്ത്‌ നിന്ന്‌ ആരംഭിച്ച ബോധവത്‌കരണ യാത്ര ബുഹൈറ കോര്‍ണിഷിലൂടെ കടന്നു അല്‍ മജാസില്‍ സമാപിച്ചു. കേരളീയ വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള വീക്ഷിക്കാന്‍ സ്വദേശികളടക്കം ഒട്ടേറെ പേര്‍ എത്തിയിരുന്നു.

Loading...

ഡോ.കെ.എന്‍.എന്‍.പിള്ള ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ അസോ.ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ.റഹീം, വൈസ്‌ പ്രസിഡന്റ്‌ ഷിബുരാജ്‌, ട്രഷറര്‍ ബിജു സോമന്‍, ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്‌ണന്‍ നായര്‍, ജാഷിര്‍ അഷ്‌റഫ്‌, ഡോ.സി.ബി.ബിനു, അര്‍ഫാസ്‌, നൈല ഉഷ എന്നിവരും പങ്കെടുത്തു.