കുവൈത്തില്‍ കുടുംബങ്ങള്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ തേടിപ്പിടിക്കുന്നു

കുവൈത്തില്‍ സ്വദേശി കുടുംബങ്ങള്‍ക്ക് അനുവദിച്ച മേഖലകളില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കണ്ടെത്താന്‍ നാളെ മുതല്‍ പരിശോധനകള്‍ ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

കുവൈത്ത് മന്ത്രിസഭയുടെ അനുമതി ലഭ്യമായതോടെയാണ്, സ്വദേശി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ പിടികൂടാന്‍ പ്രത്യേക സംഘം പരിശോധന നടത്തുന്നത്. ആഭ്യന്തര മന്താലയം പൊതു സുരക്ഷ വിഭാഗവും മുനിസിപ്പിലിറ്റയും സംയുക്തമായി. പരിശോധനയ്‍ക്കായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്ത് സ്വദേശി കുടുംബങ്ങള്‍ക്ക് വസിക്കാനായി പ്രത്യേക ഏരിയകളാണ് ഉള്ളത്. സര്‍ക്കാര്‍ സൗജന്യമായി പൗരന്മാര്‍ക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ ബാച്ചിലേഴ്‌സിന് വാടകയ്‍ക്ക് നല്‍കി വരാറുണ്ട്.

Loading...

ഇവിടെ ബാച്ചിലേഴ്‌സിന്റെ വാസം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന കാരണത്താലാണ് ഇവരെ കണ്ടെത്താന്‍ സംഘത്തെ നിയോഗിച്ചത്. ഇതിനായി കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി നിയമ ഭേദഗതിയും വരുത്തിയിരുന്നു. പ്രസ്‍തുത മേഖലയില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സ് പിടിക്കപ്പെട്ടാല്‍ 10,000 ദിനാര്‍ പിഴ ചുമത്താനാണ് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. തുക താമസക്കാരനില്‍ നിന്നും താമസത്തിന് അനുമതി നല്‍കുന്ന സ്വദേശിയില്‍ നിന്നും ഈടാക്കാനുള്ള ഉത്തരവാണ് ഉറക്കിയത്. ഇത്തരം മേഖലകളില്‍ ബാച്ചിലേഴ്‌സിന് താമസിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നിയമ സാധുത ഉണ്ടാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബക്കാല, റസ്‌റ്റോറന്റുകള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ അടക്കമുള്ളവര്‍ സ്വദേശി ഏരിയകളില്‍ താമസിച്ചു വരുന്നുണ്ട്. സ്വദേശികള്‍ക്ക് അനുവദിച്ചിരിക്കുന്ന പല സൗജന്യങ്ങളും നഷ്‍ടമാകുന്നത് അടക്കമുള്ള പരാതികള്‍ കാരണമാണ് നിയമ ഭേദഗതി വരുത്താനും ശക്തമായ പരിശോധനയ്‍ക്കും തീരുമാനമെടുത്തത്.