മെഡിക്കല്‍  സിമുലേഷന്‍  ഒളിംപിക്സ് 

അജ്മാന്‍ :  യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍  സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍  അജ്മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ്‌   മെഡിക്കല്‍ യൂണിവേഴ്സിറ്റി അഡ്വാന്‍സ് ഡ്  സിമുലേഷന്‍  സെന്റര്‍  സംഘടിപ്പിച്ച പ്രഥമ  മെഡിക്കല്‍ സിമുലേഷന്‍  ഒളിംപിക്സില്‍  ഗള്‍ഫ്‌  മെഡിക്കല്‍ യൂണിവേഴ്സിറ്റി  ഹോസ്പിറ്റല്‍ അജ്മാന്‍  ടീം വിജയിച്ചു.  ‘Recent Trends in Clinical Skills and Medical Simulation’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കോണ്‍ഫറന്‍സിനോടനുബന്ദിച്ച്  നടന്ന ഒളിംപിക്സില്‍  ദേശീയ ആംബുലന്‍സ്  അബുദാബി, അല്‍  മഫ്റഖ്  ഹോസ്പിറ്റല്‍ അബുദാബി, ജി.എം.സി ഹോസ്പിറ്റല്‍  അജ്മാന്‍ എന്നീ ടീമുകള്‍  പങ്കെടുത്തു. വിവിധ എമിറേറ്റുകളില്‍  നിന്നും 200 ലേറെ പ്രതിനിധികള്‍  കോണ്ഫറന്‍സില്‍ പങ്കെടുത്തു. ഡോ യൂസുഫ് അല്‍ സെര്‍ക്കാല്‍ (Assistant undersecretary Hospital Affairs MoH), തുംബൈ ഗ്രൂപ്പ്  പ്രസിഡണ്ട്  തുംബൈ മോയ്തീന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രൊഫസര്‍ ഗീതാ അശോക്  രാജ്  വിജയികള്‍ക്കുള്ള സമ്മാനങ്ങളും ട്രോഫികളും നല്‍കി.   ഡോ ടിം ക്രിസ്റ്റീന്‍ (ഡെന്മാര്‍ക്ക് ), പ്രൊഫസര്‍ ഗുലയായും അല്‍നീര്‍ (ഖത്തര്‍), പ്രൊഫസര്‍ റോബര്‍ട്ട് ഒബ്രിയാന്‍ (ഓസ്ട്രേലിയ), കാരി  ഹാമിള്‍ട്ടന്‍ യുണൈറ്റഡ് കിങ്ങ്ഡം, ഡോ. അയാട്  അല്‍ മോസ്ലിന്‍ (ഷാര്‍ജ യൂണിവേഴ്സിറ്റി),  പ്രൊഫസര്‍ മണ്ട വെങ്കിട്ടരമണ (ഗള്‍ഫ്‌  മെഡിക്കല്‍ യൂണിവേഴ്സിറ്റി, അജ്മാന്‍) എന്നിവര്‍ മെഡിക്കല്‍ സിമുലേഷന്‍  ഒളിംപിക്സില്‍ ജഡ്ജിംഗ്  കമ്മിറ്റിയ്ക്ക് നേതൃത്തം നല്‍കി. അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുത്ത മെഡിക്കല്‍  സിമുലേഷന്‍  ഒളിംപിക്സ്  വിജ്ഞാനപ്രദമായിരുന്നുവെന്ന്  പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.