നവകേരളയുടെ ഫാമിലി പിക്നിക് മെയ്‌ 2-നു 

ഫ്ലോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആർട്സ്ക്ലബിന്റെ വാർഷിക ഫാമിലി പിക്നിക് 2015 മെയ്‌ 2 ശനിയാഴ്ച നടത്തിവാൻ തീരുമാനിച്ചിരിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ്‌ എബി ആനന്ദ് അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്നിക്, വൈകിട്ട് 5 മണി വരെ നടത്തപ്പെടും. 
ബർഗറും ഹാട്ട് ഡോഗുമുൾപ്പടെ രുചികരമായ സൗജന്യ ഭക്ഷണത്തോടൊപ്പം, ഫെയിസ് പെയ്ന്റിംഗ് ബലൂണ്‍ റ്റ്വിസ്റ്റിങ്ങ്, വടംവലി, അന്താക്ഷരി, ക്രിക്കറ്റ് തുടങ്ങി മുതിർന്നവർക്കും ഒരേ പോലെ പങ്കെടുക്കുവുന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി സുരേഷ് നായർ പറഞ്ഞു. ഡേവിയിലെ ഗംബോ ലിംബോ ഷെൽറ്റർ ട്രീ റ്റോപ്സ് പാർക്കിൽ വച്ചാണ് പിക്നിക് നടത്തപ്പെടുന്നത്. 
അംഗബലം കൊണ്ട് സമ്പുഷ്ടമായ നവകേരള ആർട്സ് ക്ലബിന്റെ പരിപാടികൾക്ക് നേതൃത്വം നല്കാൻ ഒരു വലിയ ടീം തന്നെ ഉണ്ട്. ട്രഷറർ ജോബി പി സി, വൈസ് പ്രസിഡന്റ്‌ ജെയിംസ്‌ ദേവസ്യ, ജോയിന്റ് ട്രഷറർ ശ്രീകുമാർ ഹരിലാൽ, കമ്മിറ്റി മെമ്പർമാരായ അലക്സ്‌ എബ്രഹാം, ആഷ മാത്യു, ബീന ബിജോയ്‌, ജിമ്മി ജോസ്, ജിൻസ് തോമസ്‌, കുര്യൻ തോമസ്‌, പ്രീതി ദേവസ്യ, സാന്റി വർഗ്ഗീസ്, ഷിബു സ്കറിയ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നല്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: എബി ആനന്ദ് 954 305 4165, സുരേഷ് നായർ 954 662 1459, ജോബി പി സി 786 374 6193.