നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം ഏപ്രില്‍ 12-ന് 

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 12-ാം തിയ്യതി ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള  ഗ്ലെന്‍ ഓക്സ് സ്‌കൂള്‍ ഓഫ് ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടെയും വിഭവസമൃദ്ധമായ സദ്യയോടെയും ആഘോഷിക്കുന്നു. അതോടൊപ്പം”പാഞ്ചജന്യം” എന്ന പേരില്‍ ഒരു സുവനീറും  പ്രസിദ്ധീകരിക്കുന്നു.  കുന്നപ്പള്ളില്‍ രാജഗോപാല്‍ ചീഫ് എഡിറ്റര്‍ ആയുള്ള ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് ആണ് സുവനീര്‍ തയ്യാറാക്കുന്നത്.
ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നു എന്ന്  പ്രസിഡന്റ്  രഘുവരന്‍ നായര്‍, സെക്രട്ടറി ശോഭാ കറുവക്കാട്ട്, ട്രഷറര്‍ പ്രദീപ്‌ മേനോന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
ഹരിലാല്‍ നായരുടെയും കലാ സതീഷിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ ഹൃദ്യമായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കലാപരിപാടികളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു.