തോമസ് കരീപ്പറമ്പില്‍ (ജിജു, 47) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക് : അമലഗിരി കരീപറമ്പില്‍ പരേതനായ ഗ്രിഗറിയുടേയും ഏലിക്കുട്ടിയുടേയും മകന്‍ തോമസ് കരീപറമ്പില്‍ (ജിജു- 47) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ബിന്ദു മേലേത്തടം, മകന്‍ ജോണി കരീപറമ്പില്‍, മകള്‍ ടീന കരീപറമ്പില്‍.

Loading...

സഹോദരങ്ങള്‍ : മാത്യു (സഫേന്‍), വര്‍ഗീസ് (ന്യൂയോര്‍ക്ക്), സെബാസ്റ്റ്യന്‍ (ന്യൂജഴ്‌സി), ജോസഫ് (ന്യൂയോര്‍ക്ക്) , മറിയാമ്മ (ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം ഏപ്രില്‍ 26 ഞായറാഴ്ച വൈകീട്ട് 6 മുതല്‍ 9.30 വരെ മന്‍ഗാനോ ഫ്യൂണറല്‍ ഹോമില്‍(1701 ഡിയര്‍ പാര്‍ക്ക് അവന്യൂ ഡിയര്‍ പാര്‍ക്ക് എന്‍7) നടക്കും. തുടര്‍ന്ന് 27ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 വെല്‍വുഡ് അവന്യൂ, Farmingdale, ന്യൂയോര്‍ക്ക്) സംസ്‌കാരം നടത്തും.