വത്തിക്കാന്‍സിറ്റി: ഭിന്നതകള്‍ ഇല്ലാതാക്കാന്‍ സത്യാന്വേഷികള്‍ക്കാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അലസതയിലും അലംഭാവത്തിലും മുഴുകി പിന്നോട്ടടിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലെത്തണം. സത്യം, സൗന്ദര്യം, സ്‌നേഹം എന്നിവയ്ക്കായി എല്ലാവരും പരിശ്രമിക്കണം. വിശ്വാസത്തിന് വേണ്ടി ജീവിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ക്രിസ്തുമത വിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു.

വത്തിക്കാനിലെ ഈസ്റ്റര്‍ കുര്‍ബാനക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. സഭയിലെത്തുന്ന മുതിര്‍ന്നവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി. കെനിയയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കത്തോലിക്കരെ അനുസ്മരിച്ച് അവിടെ നിന്നുള്ള പത്തുപേരെ മാര്‍പാപ്പ ആശീര്‍വദിച്ചു.

Loading...